ഹയർ സെക്കൻഡറി ലയനം; കെ.ഇ.ആർ ഭേദഗതി വരുത്തി വിജ്ഞാപനം

* മൂന്ന് ഡയറക്ടർ പദവികൾ റദ്ദാക്കി; പകരം ഡി.ജി.ഇ മാത്രം തിരുവനന്തപുരം: ഖാദർ കമ്മിറ്റി റിപ്പോർട്ട്‌ നടപ്പാക്കുന്നതിൻെറ ഭാഗമായി കേരള വിദ്യാഭ്യാസ ചട്ടത്തിൽ (കെ.ഇ.ആർ) ഭേദഗതി വരുത്തി വിജ്ഞാപനം ഇറങ്ങി. കെ.ഇ.ആറിൽ ആകെയുള്ള 32ൽ 23 അധ്യായങ്ങളിലാണ് ഭേദഗതി വരുത്തിയത്. ഡി.പി.ഐ, ഹയർ സെക്കൻഡറി ഡയറക്ടർ, വൊക്കേഷനൽ ഹയർ സെക്കൻഡറി ഡയറക്ടർ എന്നിവ റദ്ദാക്കി ഡയറക്ടർ ജനറൽ ഓഫ് എജുക്കേഷൻ (ഡി.ജി.ഇ) ആക്കിയ തീരുമാനത്തിനാവശ്യമായ ചട്ട ഭേദഗതികളാണ് പ്രധാനമായും ഉള്ളത്. ഹയർ സെക്കൻഡറി ഉള്ള സ്കൂളുകളിൽ ഹെഡ്മാസ്റ്ററുടെ നിലവിലെ ചുമതല നിലനിർത്തിക്കൊണ്ടുതന്നെ വൈസ് പ്രിൻസിപ്പൽ പദവിയാക്കി. മുഴുവൻ പരീക്ഷകളുടെയും നടത്തിപ്പ് ചുമതല പരീക്ഷകമീഷണർക്കായിരിക്കും. ഇത് ഡി.ജി.ഇ ആയിരിക്കും. ദേശീയ വിദ്യാഭ്യാസ അവകാശ നിയമം അനുശാസിക്കുന്ന മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ഭേദഗതികളും കെ.ഇ.ആറിൽ വരുത്തിയിട്ടുണ്ട്. ഖാദർ കമ്മിറ്റി റിപ്പോർട്ട്‌ നടപ്പാക്കിയ സർക്കാർഉത്തരവിൽ തുടർനടപടികൾ ഹൈകോടതി സ്റ്റേ ചെയ്തിരുന്നു. ഡയറക്ടറേറ്റുകളുടെ ലയനം സംബന്ധിച്ച് കെ.ഇ.ആർ ഭേദഗതി വരുത്തിയില്ലെന്ന് ഹരജിക്കാർ ഉന്നയിച്ചിരുന്നു. ഭേദഗതിക്കുള്ള കരട് തയാറാക്കിയെന്നും സ്റ്റേ കാരണം വിജ്ഞാപനം ഇറക്കാനാകുന്നില്ലെന്നും സർക്കാർ കോടതിയിൽ പറഞ്ഞിരുന്നു. കെ.ഇ.ആർ ഭേദഗതിക്ക് സ്റ്റേ തടസ്സമല്ലെന്ന് കോടതി വ്യക്തമാക്കിയതോടെയാണ് ഇതുസംബന്ധിച്ച വിജ്ഞാപനം ഇറക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.