തിരുവനന്തപുരം: 'വിവേചനങ്ങളെ വിചാരണ ചെയ്യുക, വിധേയത്വങ്ങളോട് വിസമ്മതിക്കുക' മുദ്രാവാക്യമുയര്‍ത്തി ഫ്രറ്റേണിറ്റി മൂവ്‌മൻെറ് സംസ്ഥാന പ്രസിഡൻറ് ഷംസീര്‍ ഇബ്രാഹിം നയിക്കുന്ന സാഹോദര്യ രാഷ്ട്രീയ ജാഥക്ക് തിങ്കളാഴ്ച തുടക്കം. തിരുവനന്തപുരം വെള്ളയമ്പലം അയ്യങ്കാളി സ്‌ക്വയറില്‍നിന്ന് രാവിലെ എട്ടിന് പതാകജാഥ ആരംഭിക്കും. ജാഥ ജനറല്‍ കണ്‍വീനര്‍ കെ.എസ്. നിസാറില്‍നിന്ന് മാനേജര്‍ എസ്. മുജീബ്റഹ്മാന്‍ പതാക ഏറ്റുവാങ്ങും. തുടർന്ന്, തിരുവനന്തപുരം മെഡിക്കല്‍ കോളജിൽ നടക്കുന്ന സമ്മേളനം ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്യും. അഖിലേന്ത്യ സെക്രട്ടറി എസ്. ഇര്‍ഷാദ് ജാഥ ക്യാപ്റ്റന്‍ ഷംസീര്‍ ഇബ്രാഹീമിന് പതാക കൈമാറും. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ജില്ലകളിലെ വ്യത്യസ്ത ക്യാമ്പസുകള്‍, നഗര കേന്ദ്രങ്ങള്‍, ജനകീയ സമര പ്രദേശങ്ങള്‍ എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന ജാഥ ജൂലൈ 20ന് വൈകീട്ട് തൃശൂരില്‍ സമാപിക്കും. ഫ്രറ്റേണിറ്റി കലാസംഘം അവതരിപ്പിക്കുന്ന തെരുവ് നാടകം 'മഷി പിടിക്കാത്ത കടലാസുകള്‍' ജാഥയുടെ ഭാഗമായി അരങ്ങേറും. ഗവണ്‍മൻെറ് വിമന്‍സ് കോളജ് വഴുതക്കാട്, നാഷനല്‍ കോളജ് മണക്കാട്, ഗവണ്‍മൻെറ് ലോ കോളജ്, തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജ് എന്നിവയാണ് ജില്ലയിലെ പ്രധാന സ്വീകരണകേന്ദ്രങ്ങള്‍. ബീമാപള്ളിയിൽ ജാഥയുടെ ജില്ലതല പര്യടനം സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.