ബാലരാമപുരം: ശനിയാഴ്ച പുലർച്ച നാലേകാലോടെ മണക്കാട് കാർ ആക്രമിച്ച് മുട്ടത്തറ സ്വദേശി ബിജുവിൻെറ ഒരു കിലോയിലധി കം സ്വർണം കവർന്ന പ്രതികൾ സഞ്ചരിച്ചുവെന്ന് കരുതപ്പെടുന്ന കാർ കണ്ടെത്തി. നെയ്യാറ്റിൻകര നിംസ് ആശുപത്രിയുടെ പാർക്കിങ് ഗൗണ്ടിന് താഴെയാണ് വെള്ളനിറത്തിലുള്ള ഹ്യുണ്ടായിയുടെ പുതിയ മോഡൽ ഐ 10 കാർ കണ്ടെത്തിയത്. രാവിലെതന്നെ പൊലീസ് സുരക്ഷ കാമറകളുടെ സഹായത്തോടെ വാഹനത്തിനായുള്ള തിരച്ചിൽ ആരംഭിച്ചിരുന്നു. ഇരു വശങ്ങളുടെയും പെയിൻറ് മങ്ങിയ നിലയിലുള്ള കാർ പാർക്കിങ് ഗ്രൗണ്ടിൽ കിടക്കുന്ന വിവരം ആശുപത്രി അധികൃതരാണ് കണ്ടെത്തിയതെന്നാണ് കരുതുന്നത്. കാറിനുള്ളിൽനിന്ന് കൂടുതലായി ഒന്നും ലഭിച്ചിട്ടില്ലെന്നും കാറിൻെറ നമ്പർ വ്യാജമാണെന്നും പൊലീസ് അറിയിച്ചു. ഫോർട്ട് പൊലീസും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. രാത്രി ഒമ്പതോടെ വാഹനം പിക് അപ് വാനിൻെറ സഹായത്തോടെ നെയ്യാറ്റിൻകരയിൽനിന്ന് കൊണ്ടുപോയി. പടം ; Car 01.jpg നെയ്യാറ്റിൻകര നിംസ് ആശുപത്രിയുടെ പാർക്കിങ് ഗ്രൗണ്ടിൽ കണ്ടെത്തിയ കാർ പൊലീസ് പിക് അപ് വാനിൻെറ സഹായത്തോടെ കൊണ്ടുപോകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.