അതിജീവനത്തി​െൻറ പാതയില്‍ ടൈറ്റാനിയം ഫുട്ബാള്‍ ടീം തിരിഞ്ഞുനോക്കാതെ മാനേജ്മെൻറ്​

അതിജീവനത്തിൻെറ പാതയില്‍ ടൈറ്റാനിയം ഫുട്ബാള്‍ ടീം തിരിഞ്ഞുനോക്കാതെ മാനേജ്മൻെറ് *കളിക്കാരുടെ നിയമനം നടന്നിട്ട് 13 വർഷം * ടീമിൻെറ പേരിൽ കളിക്കുന്നത് 40 വയസ്സ് കഴിഞ്ഞവർ വലിയതുറ: വിജയങ്ങളിലും പരാജയങ്ങളിലും കളിയെ മാത്രം സ്നേഹിച്ച് മുന്നേറിയിരുന്ന ടൈറ്റാനിയം ഫുട്ബാള്‍ ടീമിന് ഇന്ന് പേരിന് പോലും താരങ്ങള്‍ ഇല്ലാത്ത അവസ്ഥ. ഒരുകാലത്ത് ഫുട്ബാളിൽ സംസ്ഥാനത്ത് ഒന്നാംസ്ഥാനത്ത് വിലസിയിരുന്ന ടീം ഇന്ന് ജില്ല ലീഗിൽ പോലും അവസാനസ്ഥാനത്താണ്. പുതിയ കളിക്കാരുടെ നിയമനം നടത്തിയിട്ട് 13 വർഷം കഴിഞ്ഞു. കഴിവുള്ള താരങ്ങളെ സംരക്ഷിക്കാന്‍പോലും കഴിയാതെ ടൈറ്റാനിയം കിതക്കുകയാണ്. കോടികള്‍ മുടക്കി കേരളത്തില്‍ ഫുട്ബാൾ മാമാങ്കങ്ങള്‍ ആരേങ്ങറുമ്പോഴും ഒരുകാലത്ത് കേരളത്തിൻെറ അഭിമാന ടീമായിരുന്ന െടെറ്റാനിയത്തെ തിരിഞ്ഞുനോക്കാന്‍ പോലും ഇന്ന് ആളില്ലാത്ത അവസ്ഥയാണ്. എന്നാല്‍ ടൈറ്റാനിയം പഴകാല പ്രതാപത്തിലേക്ക് തിരികെ വരുന്നമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും തലസ്ഥാന നഗരത്തിലെ ഫുട്ബാള്‍ പ്രേമികള്‍. 1973ല്‍ കേരളം ആദ്യമായി സന്തോഷ് ട്രോഫിയില്‍ ജേതാക്കളാകുമ്പോള്‍ ടൈറ്റാനിയത്തിൻെറ മാത്രം പത്ത് താരങ്ങളാണ് അന്നത്തെ കേരള ടീമില്‍ ഉണ്ടായിരുന്നത്. മൈതാനങ്ങളില്‍ മിന്നല്‍പിണറുകള്‍ തീര്‍ത്ത നിരവധി പ്രതിഭകള്‍ ടൈറ്റാനിയത്തിന് മാത്രം സ്വന്തമായിരുന്നു. എതിരാളികളുടെ കോട്ടകളില്‍ ചാട്ടുളിപോലെ പാഞ്ഞുകയറുന്ന നജിമുദീന്‍, ജോസ്, ശങ്കരന്‍കുട്ടി, നജീബ്, ഡൈനീഷ്യസ്, തോമസ് സെബാസ്റ്റ്യന്‍, കാവല്‍പടയിലെ കരുത്തരായിരുന്ന രത്നാകരന്‍, വിജയന്‍, അശോകന്‍, ബഷീര്‍ അഹമ്മദ്, ഗോളുകളെ പ്രതിരോധിച്ചിരുന്ന ഇട്ടിമാത്യു, പ്രദീപ്, കണ്ണപ്പന്‍, ശ്രീഹര്‍ഷന്‍ തുടങ്ങിയ വമ്പന്‍താരങ്ങള്‍ സ്വന്തമായി ഉണ്ടായിരുന്ന ടൈറ്റാനിയത്തിന് ഇന്ന് എടുത്ത പറയാവുന്ന താരങ്ങള്‍ ഇല്ലാത്ത അവസ്ഥയാണ്. ടൈറ്റാനിയം ഫുട്ബാള്‍ ടീം പിറന്നിട്ട് 57 കൊല്ലങ്ങള്‍ പിന്നിടുന്നു. 1962ല്‍ ടൈറ്റാനിയം റിക്രിയേഷന്‍ ക്ലബിൻെറ പേരിലാണ് ഫുട്ബാള്‍ ടീം ഉണ്ടാകുന്നത്. അന്ന് ജില്ല ലീഗ് മാത്രമായിരുന്നു വേദി. 1972ല്‍ കളിക്കാരെ സ്ഥിരപ്പെടുത്തിയതോടെ അറിയപ്പെടുന്ന ഫുട്ബാള്‍ ടീമായി ടൈറ്റാനിയം മാറി. ടീമില്‍ പുതിയ കളിക്കാരെ എടുക്കാത്തതാണ് ടീം നശിക്കാന്‍ കാരണം. 2000ത്തിന് ശേഷം ടൈറ്റാനിയം പുതിയ താരങ്ങളുടെ നിയമനം നടത്തിയിട്ടില്ല. നിലവിലെ ടീമിലെ ആകെയുള്ള ആറ് താരങ്ങളും 40 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണ്. പുറത്തുനിന്ന് താരങ്ങളെ ഇറക്കി കളിച്ചാണ് ടൈറ്റാനിയത്തിൻെറ പേര് നിലനിര്‍ത്തിയിരുന്നത്. ആക്ഷേപം ഉയർന്നതോടെ പുറത്തുനിന്ന് താരങ്ങളെ കളിപ്പിക്കുന്നതും നിർത്തി. പുതിയ കളിക്കാരെ കെണ്ടത്താൻ നിയമനങ്ങള്‍ നടത്തണമെന്ന് നിരവധി തവണ മാനേജ്മൻെറിന് നിവേദനങ്ങള്‍ നല്‍കിയെങ്കിലും നടപടിയില്ല. കമ്പനി നഷ്ടത്തിലാണെന്ന പേരിലാണ് പുതിയ കളിക്കാരുടെ നിയമനങ്ങള്‍ തടഞ്ഞിരുന്നത്. എന്നാല്‍ കമ്പനി ഇപ്പോള്‍ എറെ ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും പുതിയ കളിക്കാരെ നിയമിക്കുന്നതിന് ഒരു തടസ്സവുമിെല്ലന്നും ടൈറ്റാനിയത്തിലെ ജീവനക്കാര്‍ തന്നെ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.