മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം -ഡെപ്യൂട്ടി സ്​പീക്കർ

തിരുവനന്തപുരം: മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് നിയമസഭ ഡെപ്യൂട്ടി സ്പീക്കർ വി. ശശി. ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ വേദി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ ഭരണഘടന നിലവിൽവന്നിട്ട് 39 വർഷം കഴിഞ്ഞിട്ടും ഇന്നും ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ കഴിയാത്തതിനാൽ ജനങ്ങൾ ജീവകാരുണ്യ പ്രവർത്തകരുടെ മുമ്പിൽ കൈനീട്ടുന്ന അവസ്ഥയാണ് കാണാൻ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യാവകാശലംഘനങ്ങൾ തടയുന്നതിൽ സാമൂഹിക സംഘടനകൾക്ക് വലിയ പങ്കുണ്ടെന്നും അതിന് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ വേദി പ്രവർത്തകർ സജീവമായി രംഗത്തുവരണമെന്നും അേദ്ദഹം പറഞ്ഞു. സമ്മേളനത്തിൽ ഡോ. എസ്.വൈ. പ്രിയ, അനിൽതോമസ്, കൊയിത്തൂർക്കോണം സുന്ദരൻ എന്നിവർക്ക് ജീവകാരുണ്യ പ്രവർത്തനത്തിനുള്ള അവാർഡും പുരസ്കാരവും ഡെപ്യൂട്ടി സ്പീക്കർ വിതരണം ചെയ്തു. സാമൂഹികപ്രവർത്തകർക്കുള്ള അവാർഡ് വി.എസ്. ശിവകുമാർ എം.എൽ.എ വിതരണം ചെയ്തു. സംസ്ഥാന ചെയർമാൻ പേരൂർക്കട രവി അധ്യക്ഷതവഹിച്ച സമ്മേളനത്തിൽ രക്ഷാധികാരി ഡോ. എ. ജഹാംഗീർ, ഡി.പി.എം.എസ് ഹോസ്പിറ്റൽ ചെയർമാൻ എസ്. പത്മകുമാർ, ഡി.സി.സി ജനറൽ സെക്രട്ടറി പാളയം ഉദയൻ, ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ വേദി സംസ്ഥാന നേതാക്കളായ കാവുവിള അൻസാർ, താളിക്കുഴി സുകുമാരൻ, മരുതംകുഴി ഹരി, സി.എസ്. അനിൽകുമാർ, കല്ലംപള്ളി ശശി, ഗോപകുമാർ, ഉദിയന്നൂൽ പ്രവീൺ, എം. മണികണ്ഠൻ, പാറശ്ശാല അനീഷ്, തങ്കപ്പൻനായർ, ഇളവട്ടം ശ്രീധരൻ, രണ്ടാംചിറ സോമൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.