നെടുവേലി സ്കൂളിൽ രക്തദാന ബോധവത്​കരണ ക്യാമ്പ്

തിരുവനന്തപുരം: ലോക രക്തദായക ദിനാചരണത്തിൻെറ ഭാഗമായി നെടുവേലി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ രക്തദാന ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. രക്തദാനം മഹാദാനമെന്ന സന്ദേശമുയർത്തി കേരള ബ്ലഡ് ഡോണേഴ്സ് അസോസിയേഷൻ അംഗം ആഫിയ ബോധവത്കരണ ക്ലാസ് നൽകി. കുട്ടികളുടെ രക്തഗ്രൂപ് നിർണയം നടത്തി. നിരവധി കുട്ടികൾ രക്തദാന സമ്മതപത്രം ഒപ്പിട്ടു നൽകി. ജൂനിയർ റെഡ്ക്രോസും എസ്.പി.സിയും സംയുക്തമായാണ് ദിനാചരണം സംഘടിപ്പിച്ചത്. എസ്. മീര, നിഖിൽ കെ.എസ്, ഒ. ബിന്ദു, കൃഷ്ണകാന്ത് എന്നിവര്‍ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.