വെറ്ററിനറി സർജനെ മർദിച്ച നാലുപേരെ അറസ്​റ്റ്​ ചെയ്തു

തിരുവനന്തപുരം: കുടപ്പനക്കുന്ന് മൾട്ടി സ്‌പെഷാലിറ്റി മൃഗാശുപത്രിയിലെ വെറ്ററിനറി സർജനെ ജോലിക്കിടെ മർദിച്ച സംഭവത്തിൽ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുമല സ്വദേശി അൻസാർ മുഹമ്മദ്, ചിറയിൻകീഴ് സ്വദേശികളായ വിശാഖ്, അഫ്സൽ, രാജേഷ് എന്നിവരെയാണ് പേരൂർക്കട പൊലീസ് അറസ്റ്റ് ചെയ്തത്. വെറ്ററിനറി സർജൻ അനൂപിനെ സംഘം ചേർന്ന് മർദിച്ച സംഭവത്തിലാണ് അറസ്റ്റ്. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ഡോ. അനൂപ് ചികിത്സ നൽകി മടക്കിവിട്ട നായ ചത്തതുമായി ബന്ധപ്പെട്ട സംസാരമാണ് മർദനത്തിൽ കലാശിച്ചത്. ജാമ്യമില്ലാ വകുപ്പുകളായ 332,34 പ്രകാരമാണ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. പ്രതികളെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻെറ ആഭിമുഖ്യത്തിൽ ജില്ലയിലെ വെറ്ററിനറി ഡോക്ടർമാർ കരിദിനം ആചരിച്ച് പണിമുടക്കിയിരുന്നു. കേരള ഗസറ്റഡ് ഓഫിസേഴ്സ് ഫെഡറേഷനും സംഭവത്തിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. മർദനമേറ്റ ഡോക്ടർ അനൂപ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.