പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക -ജോയൻറ്​ കൗൺസിൽ

തിരുവനന്തപുരം: പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണമെന്ന് ജോയൻറ് കൗൺസിൽ നോർത്ത് ജില്ല കൺവെൻഷൻ ആവശ്യപ്പെട്ടു . ജില്ല കൺവെൻഷൻ ജോയൻറ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി എസ്. വിജയകുമാരൻ നായർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് കെ. സുരകുമാർ അധ്യക്ഷത വഹിച്ചു. സുകേശൻ ചൂലിക്കാട്, പുലിപ്പാറ സന്തോഷ്, കെ. ഷാനവാസ് ഖാൻ, സെക്രട്ടേറിയറ്റ് അംഗങ്ങൾ ജി. സുധാകരൻ നായർ, ജയശ്ചന്ദ്രൻ കല്ലിംഗൽ, ആർ. ബാലൻ ഉണ്ണിത്താൻ, കെ.പി. ഗോപകുമാർ, എസ്. ഷാജി, ടി. വേണു, എം.എം. നജീം, ബീനഭദ്രൻ, അശോക് കുമാർ തുടങ്ങിയവർ സംസാരിച്ചു. ജില്ല സെക്രട്ടറി വി.കെ. മധു സ്വാഗതവും വനിത കമ്മിറ്റി സെക്രട്ടറി എസ്. ദേവീകൃഷ്ണ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.