സര്‍ക്കാറി​​േൻറത്​ നിഷേധാത്മക സമീപനം -ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. എം. സൂസപാക്യം

വലിയതുറ: കടലാക്രമണ കെടുതികള്‍ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും നിഷേധാത്മക സമീപനമാണ് സര്‍ക്കാറിൻെറ ഭാഗത്തു ന ിന്നുണ്ടാകുന്നതെന്നു തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. എം. സൂസപാക്യം വാർത്തസമ്മേളനത്തില്‍ പറഞ്ഞു. കൊച്ചുതോപ്പ്, വലിയതുറ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചതിനുശേഷമായിരുന്നു അദ്ദേഹം മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയത്. ദുരന്തങ്ങള്‍ വരുന്നതിനു മുമ്പ് പരിഹാരം കാണുന്നില്ല. ജനങ്ങളെ ദുരിതത്തിലേക്കു വലിച്ചെറിയുന്നു. 30ഓളം കെട്ടുറപ്പുള്ള വീടുകളാണ് കടലെടുത്തത്. 80ഓളം ഭവനങ്ങള്‍ കടലാക്രമണ ഭീതിയിലുമാണ്. 72ഓളം കുടുംബങ്ങളാണ് ഇപ്പോള്‍ അഭയാര്‍ഥികളായി കഴിയുന്നത്. ഇൗ കടലാക്രമണത്തെ സാധാരണ കാലവര്‍ഷ പ്രതിഭാസമായി കാണാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം അന്താരാഷ്ട്ര ആഴക്കടല്‍തുറമുഖ പദ്ധതിയുടെ ഭാഗമായി കടലില്‍ പുലിമുട്ടുകള്‍ നിര്‍മിക്കുകയും കര നികത്തുകയും ചെയ്യുന്നതിൻെറ പ്രത്യാഘാതങ്ങളായി മാത്രമേ ഇതിനെ വിലയിരുത്താനാകൂ. വിഴിഞ്ഞം തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ടുണ്ടാകുന്ന തീരശോഷണത്തിനു പരിഹാരമായി തീരം സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ സര്‍ക്കാറിനു മുന്നില്‍ നിവേദനങ്ങള്‍ സമര്‍പ്പിച്ചിരുന്നു. മുഖ്യമന്ത്രിക്കും ഫിഷറീസ്, റവന്യൂ, ജലസേചന മന്ത്രിമാര്‍ക്കും പലതവണ നിവേദനങ്ങള്‍ നല്‍കിയിരുന്നു. കടല്‍ഭിത്തിയോ ജിയോട്യൂബുപോലുള്ള ശാശ്വത സംവിധാനങ്ങളോ ത്വരിതപ്പെടുത്താമെന്ന ഉറപ്പ് നല്‍കുന്നതല്ലാതെ തീരവും തൊഴിലും ജനങ്ങളുടെ ഭവനങ്ങളും സംരക്ഷിക്കുന്നതിനു ഒരു നടപടിയും സര്‍ക്കാറിൻെറ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവുമായി ബന്ധപ്പെട്ടു തീരശോഷണ തോത് പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കുമെന്നു പറഞ്ഞെങ്കിലും ഇതുവെര പുറത്തുവിട്ടിട്ടില്ല. സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് തീരദേശവാസികളുടെ ആശങ്കകള്‍ അകറ്റണമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.