കുന്നത്തുനാട്​ നിലംനികത്തൽ ഉത്തരവിന്​ പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫിസെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: കുന്നത്തുനാട്ടിൽ സ്വകാര്യ കമ്പനി നികത്തിയ നെൽവയൽ പൂർവസ്ഥിതിയിലാക്കണമെന്ന കലക്ടറുടെ ഉത്തരവ് റദ്ദാക്കിയതിൽ മുഖ്യമന്ത്രിയുടെ ഓഫിസിന് പങ്കെന്ന് പ്രതിപക്ഷം. എല്ലാ വ്യവസ്ഥകളും ലംഘിച്ചാണ് മുൻ റവന്യൂ അഡീ. ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ കലക്ടറുടെ തീരുമാനം റദ്ദാക്കി ഉത്തരവിട്ടെതന്ന് നിയമസഭയിൽ പ്രതിപക്ഷം ആരോപിച്ചു. ശൂന്യവേളയിൽ അടിയന്തരപ്രമേയത്തിന് അനുമതിതേടി വി.പി. സജീന്ദ്രൻ നൽകിയ നോട്ടീസിൻെറ ചർച്ചയിലാണ് ആരോപണമുയർന്നത്. സെക്രട്ടറി തലത്തിൽ അപ്പീൽ വന്നതിനാലാണ് അതേനിലയിൽ തീരുമാനമെടുത്തതെന്നും തെറ്റെന്ന് കണ്ടെത്തിയതിനെ തുടർന്ന് മരവിപ്പിച്ചെന്നും മന്ത്രി ഇ. ചന്ദ്രശേഖരൻ മറുപടിപറഞ്ഞു. ഉത്തരവ് മരവിപ്പിക്കുകയല്ല റദ്ദാക്കുകയാണ് വേണ്ടതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി. മുഖ്യമന്ത്രിയുടെ ഓഫിസിൻെറ നിരന്തര ഇടപെടൽ കാരണമാണ് ശരവേഗത്തിൽ മുൻ റവന്യൂ അഡീ. ചീഫ് സെക്രട്ടറി ഉത്തരവിറക്കിയതെന്ന് സജീന്ദ്രൻ ആരോപിച്ചു. വെറുക്കപ്പെട്ടവനെന്ന് അച്യുതാനന്ദൻ പറഞ്ഞ വ്യക്തിയുടെ ബിനാമിയാണ് വിവാദവസ്തുവിൻെറ ഉടമ. സാധാരണ ഒരുഫയൽ നീങ്ങാൻ ആഴ്ചകളും മാസങ്ങളും വേണ്ടിവരുമെന്നിരിക്കെയാണ് ഈ ഫയൽ അതിവേഗത്തിൽ നീങ്ങിയത്. റവന്യൂ മന്ത്രി അറിയാതെയായിരുന്നു ഇത്. നിയമവകുപ്പിന് അയച്ചുകൊടുത്ത ഫയൽ അവരുടെ ഉപദേശം ലഭിക്കുംമുമ്പ് മടക്കിവാങ്ങിയാണ് റവന്യൂ അഡീ. ചീഫ് സെക്രട്ടറി വിരമിച്ചദിവസം തീരുമാനമെടുത്തത്. ഇതിന് പിന്നിൽ കോടികളുടെ അഴിമതിയുണ്ടെന്നും സജീന്ദ്രൻ പറഞ്ഞു. കലക്ടറുടെ ഉത്തരവിനെതിരെ സെക്രട്ടറി തലത്തിൽ ലഭിച്ച അപേക്ഷയിലാണ് റദ്ദാക്കൽ തീരുമാനമെടുത്തതെന്ന് മന്ത്രി ചന്ദ്രശേഖരൻ മറുപടി നൽകി. നിയമവകുപ്പിനോട് ഉപദേശംതേടിയെങ്കിലും അത് ലഭിക്കുംമുമ്പ് ഫയൽ മടക്കിവിളിച്ച് അനുമതി നൽകുകയായിരുന്നു. 2006ൽ ഭൂമി നികത്താൻ അന്നത്തെ ലാൻഡ് റവന്യൂ കമീഷണർ അനുമതി നൽകിയിരുെന്നങ്കിലും 2008ൽ നെൽവയൽ തണ്ണീർത്തട നിയമം വരുന്നതിനാൽ നികത്തിയില്ല. അങ്ങനെ ഡാറ്റ ബാങ്കിൽ ഇൗസ്ഥലം നിലമായി തുടർന്നു. തണ്ണീർത്തട നിയമം നിലവിൽവന്നശേഷം 2015ൽ ഉടമ ഇത് നികത്തി. അതിനെതിരെയാണ് കലക്ടർ ഉത്തരവിട്ടത്. നിലം പൂർവസ്ഥിതിയിലാക്കാനും അതിൻെറ െചലവ് സർക്കാറിൽ അടയ്ക്കാനും ഉത്തരവിട്ട കലക്ടർ, ഭൂമിയുടെ ക്രയവിക്രയവും തടഞ്ഞു. ഇതിനെതിരെ നൽകിയ അപ്പീലിലാണ് കലക്ടറുടെ ഉത്തരവ് റദ്ദാക്കപ്പെട്ടത്. വിഷയം ശ്രദ്ധയിൽപെട്ടതോടെ ഉത്തരവ് സർക്കാർ മരവിപ്പിച്ച് നിയമോപദേശത്തിന് എ.ജിക്ക് നൽകിയെന്നും മന്ത്രി പറഞ്ഞു. നെൽവയൽ-തണ്ണീർത്തട നിയമത്തിലെ എല്ലാ വ്യവസ്ഥകളും ലംഘിച്ചാണ് മുൻ റവന്യൂ അഡീ. ചീഫ് സെക്രട്ടറി ഉത്തരവിറക്കിയതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. നിയമോപദേശം തേടിയ ശേഷമാണ് കലക്ടർ ഉത്തരവിട്ടത്. സർക്കാർ ഇക്കാര്യത്തിൽ വീണ്ടും നിയമോപദേശം തേടിയിരിക്കുന്നത് സമയം വൈകിപ്പിക്കാനാെണന്നും പ്രതിപക്ഷനേതാവ് സൂചിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.