പാള വലിച്ചൊരു പ്രവേശനോത്സവം

ബാലരാമപുരം: ന്യൂജന്‍ കാലത്ത് ഓലപ്പീപ്പിയും ഓലക്കണ്ണടയും പ്ലാവില തൊപ്പിയുമിട്ട കുട്ടികളെ കവുങ്ങിന്‍ പാളയില് ‍ വലിച്ച് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് ഗ്രീന്‍ ഡോം പബ്ലിക് സ്കൂള്‍. കളിവീണ വായനയില്‍ പ്രശസ്തനായ ഹുസൈന്‍ ബാലരാമപുരം ആയിരുന്നു വൈവിധ്യമാര്‍ന്ന പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത്. അന്യം നിൽക്കുന്ന പരമ്പരാഗത കുട്ടിക്കളികളുടെ ഓർമപുതുക്കുന്നതിനായി പഴമയിലേക്കുള്ള തിരിഞ്ഞു നടത്തം എന്ന പ്രമേയത്തില്‍ ഒരുക്കിയ പരിപാടി വിദ്യാര്‍ഥികള്‍ക്കും രക്ഷാകർത്താക്കള്‍ക്കും കൗതുകക്കാഴ്ച പകരുന്നതായിരുന്നു. പഴമയെ തൊട്ടുണര്‍ത്തുന്നതിൻെറ ഭാഗമായി വാഴയിലയില്‍ മരച്ചീനി നൽകിയതും നാവഗതര്‍ക്ക് നവ്യാനുഭവമായി. പ്രിന്‍സിപ്പൽ നസീര്‍ ഗസാലി അധ്യക്ഷതവഹിച്ചു. സ്കൂള്‍ മാനേജര്‍ ഷക്കീര്‍ വാണിമേല്‍, പി.ടി.എ പ്രസിഡൻറ് സെയ്ദ് അലി, നിഷാര്‍, ശ്രീലക്ഷ്മി മന്മദന്‍, വീണ ആര്‍.വി, രേഷ്മ എ.എം, സുരഭി, സുറുമി, അശ്വതി രാജ് തുടങ്ങിയവര്‍ സംബന്ധിച്ചു. Green Dome.jpg ചിത്രം: കവുങ്ങിന്‍ പാളയില്‍ കുട്ടികളെ വലിച്ച് ബാലരാമപുരം ഗ്രീന്‍ ഡോം പബ്ലിക് സ്കൂളിലെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുന്നു Regards, Naseer Gazali Principal Mob : 7907922798
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.