വർക്കല: പാപനാശത്ത് തിരയിലകപ്പെട്ട് ഉൾക്കടലിലേക്ക് ഒഴുകിപ്പോയ വിനോദ സഞ്ചാരിയായ യുവാവിനെ ലൈഫ് ഗാർഡുകൾ രക്ഷപ്പ െടുത്തി. മുംബൈ സ്വദേശിയായ യോഗേഷാണ് അപകടത്തിൽപ്പെട്ടത്. പാപനാശം സൗത്ത് ക്ലിഫിന് താഴത്തെ ബീച്ചിൽ രാവിലെ കുളിക്കാനിറങ്ങിയ യോഗേഷ് അപ്രതീക്ഷിതമായി എത്തിയ കൂറ്റൻ തിരയിലകപ്പെട്ട് ഉൾക്കടലിലേക്ക് ഒഴുകിപ്പോയി. പ്രഭാത സവാരിക്കിറങ്ങിയ സുഹൃത്തുക്കളാണ് അപകടം കണ്ടത്. ഇവർ പൊലീസിനെയും ലൈഫ് ഗാർഡുകളെയും വിവരം അറിയിച്ചു. അപ്പോഴേക്കും യോഗേഷ് കരയിൽനിന്ന് 150 മീറ്ററോളം അകലെയെത്തി. ഇതിനിടയിൽ കൂറ്റൻ തിര കടലിൽ രൂപപ്പെടുത്തിയ മണൽത്തിട്ടയിൽ യോഗേഷ് തടഞ്ഞുനിൽക്കുകയും ചെയ്തു. ഇതാണ് രക്ഷാപ്രവർത്തനത്തിന് സഹായകമായത്. ലൈഫ് ഗാർഡ് സൈനുദ്ദീനാണ് ഉൾക്കടലിൽനിന്ന് യോഗേഷിനെ രക്ഷിച്ച് തീരത്തെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.