ബൈക്കുകൾ കൂട്ടിയിടിച്ച്​ യുവാവ്​ മരിച്ചു

തിരുവനന്തപുരം: അമരവിളയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തമിഴ്നാട് സ്വദേശി മരിച്ചു. കന്യാകുമാരി തൃപ് പരപ്പ് ചേക്കൽ അയനാർതോട്ടം വീട്ടിൽ മണികണ്ഠൻെറ മകൻ അനീഷ്കുമാറാണ് (29) മരിച്ചത്. രണ്ടാമത്തെ ബൈക്കിലെ യാത്രികന് പരിക്കേറ്റു. അപകടത്തിൽ പരിക്കേറ്റ അനീഷ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് മരിച്ചത്. കൊച്ചുവേളി ഹസീന കെമിക്കൽസിലെ ജീവനക്കാരനാണ്. മാതാവ്: പ്രസന്ന. ഭാര്യ: ശരണ്യ. മകൾ: പൗർണമി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.