ഓട്ടോ ഇടിച്ച് വയോധികന് പരിക്കേറ്റു

നേമം: ഓട്ടോയിടിച്ച് വയോധികന് ഗുരുതരമായി പരിക്കേറ്റു. തൃക്കണ്ണാപുരം സ്വദേശി നടരാജനാണ് (68) പരിക്കേറ്റത്. ഞായറാഴ് ച രാത്രി എട്ടുമണിയോടടുത്ത് തൃക്കണ്ണാപുരംപാലത്തിന് സമീപമായിരുന്നു അപകടം. വഴിയാത്രക്കാരനായ നടരാജനെ അമിതവേഗത്തിലെത്തിയ ഓട്ടോ നിയന്ത്രണംവിട്ട് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ ആദ്യം ശാന്തിവിള താലൂക്കാശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. സംഭവം നടന്നയുടന്‍ ഓട്ടോഡ്രൈവര്‍ വാഹനം ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു. വിവരമറിഞ്ഞ് നേമം പൊലീസ് സ്ഥലത്തെത്തി വാഹനം കസ്റ്റഡിയിലെടുത്തു. Prasanth Correspondent, Nemom, Tvpm. 9446503030
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.