തിരുവനന്തപുരം: മഴയിലും ആവേശം ചോരാതെ നിരവധി പ്രമുഖര്‍ മാജിക് പ്ലാനറ്റിൻെറ ഔഷധത്തോട്ടത്തില്‍ ഔഷധച്ചെടികള്‍ നട ്ട് ഹോം പദ്ധതിക്ക് തുടക്കം കുറിച്ചു. കുറുന്തോട്ടി, കറുക, നാഗപ്പൂമരം, രക്തചന്ദനം, ആടലോടകം, തഴുതാമ, അമ്പഴം തുടങ്ങി നൂറില്‍പരം ഇനത്തിൽപെട്ട നിരവധി ഔഷധച്ചെടികളാണ് മാജിക് പ്ലാനറ്റിൻെറ ഡിഫറൻറ് ആര്‍ട്‌സ് സൻെറര്‍ പരിസരത്ത് വളരാന്‍ പോകുന്നത്. ഈ ചെടികളെ സംരക്ഷിക്കുന്നത് ഭിന്നശേഷിക്കുട്ടികളാണ്. ഹോര്‍ട്ടി കള്‍ചര്‍ തെറപ്പി എന്ന നിലയിലും ഔഷധസസ്യങ്ങളുടെ സാന്നിധ്യം ഭിന്നശേഷിക്കുട്ടികള്‍ക്ക് ഉപകാരപ്രദമാകുമെന്ന വിശ്വാസവുമാണ് മാജിക് പ്ലാനറ്റിലെ ഹോം പദ്ധതിക്കുപിന്നിൽ. ഹോം പദ്ധതിയുടെ ഉദ്ഘാടനം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു. ഭിന്നശേഷിക്കുട്ടികള്‍ക്ക് സര്‍ഗാത്മക ശേഷികള്‍ പ്രദര്‍ശിപ്പിക്കുവാനുള്ള വേദിക്കൊപ്പം ഒൗഷധചെടികളുടെ സാമീപ്യം കൂടി ചേര്‍ത്തത് അത്യപൂര്‍വവും മഹത്തരവുമായ പ്രവര്‍ത്തനമാണെന്ന് സ്പീക്കർ പറഞ്ഞു. മേയര്‍ വി.കെ. പ്രശാന്ത് അധ്യക്ഷത വഹിച്ചു. വൈകല്യത്തെ തോല്‍പിച്ച് ജീവിതവിജയം നേടിയ തോരപ്പ മുസ്തഫയെ സ്പീക്കര്‍ ആദരിച്ചു. മികച്ച പരിസ്ഥിതിപ്രവര്‍ത്തനം കാഴ്ചെവക്കുന്നവര്‍ക്ക് മാജിക് പ്ലാനറ്റ് നല്‍കുന്ന പ്ലാനറ്റ് എര്‍ത്ത് അവാര്‍ഡ് മേയര്‍ വി.കെ. പ്രശാന്ത് മാജിക് പ്ലാനറ്റ് ജീവനക്കാരി സിമി വിനിലിന് കൈമാറി. പാലക്കാട് കഞ്ചിക്കോട് കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥികള്‍ പാടിയ 100 രാജ്യങ്ങളിലെ ദേശീയ ഗാനത്തിൻെറ സീഡി സാഹിത്യകാരന്‍ കെ.വി. മോഹന്‍കുമാര്‍ ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാറിന് നല്‍കി പ്രകാശനം ചെയ്തു. ഡോ.ജോര്‍ജ് ഓണക്കൂര്‍ മുഖ്യാതിഥിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.