ഹയർ സെക്കൻഡറിയില്‍ അലോട്ട്മൻെറ് കാത്ത് ഉന്നതവിജയികൾ കല്ലമ്പലം: ഏകജാലകരീതിയിലുള്ള ഹയർ സെക്കൻഡറി പ്രവേശന നടപട ികൾ പുരോഗമിക്കുമ്പോൾ കല്ലമ്പലം മേഖലയിൽ ഇനിയും ഒരു സ്കൂളിലും അലോട്ട്മൻെറ് ലഭിക്കാതെ നിരവധി വിദ്യാർഥികൾ. ഒരു ഗ്രേസ് മാർക്കിൻെറയും സഹായമില്ലാതെ പഠനത്തിൽ ബഹുമിടുക്കരായ കുട്ടികളാണ് പ്രവേശനം കാത്തുനിൽക്കുന്നവരിൽ ഏറെയും എന്നത് കൗതുകകരമാണ്. കഴിഞ്ഞദിവസം സ്കൂൾ കോംബിനേഷൻ മാറ്റത്തിനും വിഷയമാറ്റത്തിനുമായുള്ള ആദ്യ ട്രാൻസ്ഫർ അലോട്ട്മൻെറ് പുറത്തുവന്നിരുന്നു. ട്രാൻസ്ഫർ അലോട്ട്മൻെറിൽ നിലവിൽ ഏതെങ്കിലും സ്കൂളിൽ പ്രവേശനം ലഭ്യമായ വിദ്യാർഥികൾക്ക് അവർ ആഗ്രഹിച്ച സ്കൂളിൽ മിക്കവാറും പ്രവേശനം ഉറപ്പായിട്ടുണ്ട്. ട്രാൻസ്ഫർ അലോട്ട്മൻെറിന് ശേഷമുള്ള വേക്കൻസി നിലവിൽ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാൽ, മേഖലയിൽ കുട്ടികൾ ഏറ്റവുമധികം ആഗ്രഹിക്കുന്ന സയൻസ് വിഷയങ്ങൾക്ക് നാമമാത്രമായ വേക്കൻസി മാത്രമാണ് പല സ്കൂളുകളിലുമുള്ളത്. ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കാൻ ആഗ്രഹിക്കുന്ന നാവായിക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ഞെക്കാട് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ നാമമാത്രമായ സീറ്റുകൾ മാത്രമാണ് ബാക്കിയുള്ളത്. നിലവിൽ പെൺകുട്ടികൾ മാത്രം പഠിക്കുന്ന, എന്നാൽ മേഖലയിൽ കുട്ടികൾ കൂടുതൽ പഠിക്കാൻ ആഗ്രഹിക്കുന്ന സ്കൂളുകളിലൊന്നും സീറ്റുകൾ ആവശ്യത്തിനില്ല. ഇരുപത് ശതമാനം സീറ്റുകൾ കൂട്ടിയപ്പോഴുള്ള അവസ്ഥയാണിത്. നിലവിൽ ഹയർ സെക്കൻഡറി വിഭാഗം പ്രവർത്തിക്കാത്ത ഹൈസ്കൂളുകളിൽനിന്നുള്ള മിടുക്കരായ വിദ്യാർഥികൾക്കാണ് ഇതുവരെ ഒരു അലോട്ട്മൻെറിലും ഉൾപ്പെടാനാകാതെ പോയത്. ഇവരിൽ പലരും ഗ്രേസ് മാർക്കിൻെറ സഹായമില്ലാതെയാണ് ഫുൾ എ പ്ലസ് വാങ്ങി വിജയിച്ചത്. നിലവിൽ ഫുൾ എ പ്ലസ് കാരടക്കം കല്ലമ്പലംമേഖലയിൽ ഒരു അലോട്ട്മൻെറിലും പെടാത്ത കുട്ടികൾ നൂറിന് പുറത്ത് ഉണ്ടെന്നതാണ് ഏകദേശ കണക്ക്. എന്നാൽ, ലഭ്യമായ സീറ്റുകൾ വളരെ കുറവുമാണ്. ഇനി മേഖലയിൽ ഏതെങ്കിലും ഒരു സ്കൂളിൽ അധിക ബാച്ച് അനുവദിച്ചാൽ മാത്രമേ സപ്ലിമൻെററി അലോട്ട്മൻെറിലൂടെയെങ്കിലും പുറത്ത് നിൽക്കുന്നവർക്ക് പ്രവേശനം നേടാനാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.