തിരുവനന്തപുരം: കഴിഞ്ഞ കാലവർഷക്കെടുതിയിൽ ഗതാഗതയോഗ്യമല്ലാതായിത്തീർന്ന റോഡുകളുടെ പുനരുദ്ധാരണത്തിന് രണ്ട് കോട ിയോളം രൂപ അനുവദിച്ചു. തിരുവനന്തപുരം-1.18 കോടി, കൊല്ലം-60 ലക്ഷം, പത്തനംതിട്ട - 15 ലക്ഷം എന്നിങ്ങനെയാണ് ദുരന്ത നിവാരണവകുപ്പ് തുക അനുവദിച്ചത്. തിരുവനന്തപുരത്ത് പഴയകുന്നുമ്മേൽ ചർച്ച്-അംഗൻവാടിറോഡ്, സരള ഹോസ്പിറ്റൽ -എള്ളുവിള, മേേല പയ്യനാട്-കസ്തൂർബാ ഗിരിവർഗ കോളനി, ഏറാത്ത് മാടൻനട- ചെറിയമഠം, കെ.എം. ലൈബ്രറി -ചായക്കാറുപച്ചറോഡ് (തട്ടത്തുമല വാർഡ്), കരവാരം ചാത്തമ്പറ- അമ്പലത്തിൽവിള -ചുമടുതാങ്ങി, മണമ്പൂർ പ്ലാക്കോട്ട് മാടൻനട-നെട്ടറ, പെരുങ്കുളം- കവലയൂർ, കവലയൂർ- കുരിശ്ശടി റോഡ്, ഒറ്റൂർ വേടൻവിള-കാവുവിള, നഗരൂർ പാറമുക്ക്- പ്രതിഭാസ്കൂൾ-പാവൂർക്കോണം എന്നിവക്ക് 10 ലക്ഷം വീതം നൽകും. പഴയകുന്നുമ്മേൽ വാഴോട്-വട്ടപ്പാറ റോഡിന് എട്ട് ലക്ഷവും അനുവദിച്ചു. കൊല്ലം ജില്ലയിൽ ഇടമുളയ്ക്കൽ പഞ്ചായത്തിൽ അസുരമംഗലം-കൊമ്പേറ്റിമല(10 ലക്ഷം), കണ്ണൻകാവിൽ-തെക്കാവ്മുക്ക് മൊട്ടലുംവിള(തടിക്കാട്-അഞ്ച് ലക്ഷം), തിരുഅറക്കൽ മതുരപ്പു ഏലാ റോഡ്(ആറ് ലക്ഷം), ഏരൂർ പഞ്ചായത്തിൽ വഞ്ചിപെട്ടി -പുന്നല(ആറ് ലക്ഷം), നെട്ടയം തെക്കേ സൻെറർ കോളച്ചിറ റോഡ്(10 ലക്ഷം), അഞ്ചൽ പഞ്ചായത്തിലെ അലിയാർ ജങ്ഷൻ-മൈലോട്ടുകോണം(ആറ് ലക്ഷം), കരവാളൂർ പഞ്ചായത്തിലെ കലുങ്ങ്മുക്ക് വട്ടമൺറോഡ്(അഞ്ച് ലക്ഷം), പിറയ്ക്കൽ നിരപ്പത്ത് റോഡ് (അഞ്ച് ലക്ഷം), കുളത്തൂപ്പുഴ പഞ്ചായത്ത് സാംനഗർ മുഹമ്മദ്ബീരാൻ വാതുക്കൽ റോഡ്(ആറ് ലക്ഷം) എന്നിങ്ങനെയാണ് തുക അനുവദിച്ചത്. അതേസമയം, ക്ലാപ്പന പഞ്ചായത്തിലെ കറുത്തേരി ജങ്ഷൻ മുതൽ തട്ടക്കാട് ജങ്ഷൻ വരെ മെറ്റലിങ്, ടാറിങ് എന്നിവക്ക് ആറ് ലക്ഷം അനുവദിച്ചത് റദ്ദാക്കി. ദുരന്തപ്രതികരണനിധി മാനദണ്ഡങ്ങൾ പ്രകാരം ഇത് നിർവഹിക്കാൻ കഴിയില്ലെന്ന് കലക്ടർ അറിച്ചതിനെതുടർന്നാണ് ഉത്തരവ് റദ്ദ്ചെയ്തത്. പത്തനംതിട്ടയിൽ വിവിധ റോഡുകൾക്ക് 15 ലക്ഷം അനുവദിച്ചു. കൊറ്റനാട് കാവുംപടി-ചരിവുകാല എസ്.സി.വി.എച്ച്.എസ്, അയിരൂർ ചിരട്ടോലിതടം റോഡ്, കോട്ടാങ്ങൽ പറമ്പനാട്ടുപടി റോഡ് എന്നിവക്ക് അഞ്ച് ലക്ഷം വീതം എന്നിങ്ങനെയാണ് അനുവദിച്ചത്. സംസ്ഥാന ദുരന്തപ്രതികരണനിധി മാനദണ്ഡങ്ങൾക്കും നിർേദശങ്ങൾക്കും അനുസരിച്ചാണ് നിർമാണപ്രവർത്തനങ്ങൾ നടത്തേണ്ടത്. വ്യവസ്ഥ ലംഘിച്ചാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ബാധ്യതയായി കണക്കാക്കുമെന്നും ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.