പരിസ്​ഥിതി വാരാചരണ സമാപനം തിങ്കളാഴ്​ച

തിരുവനന്തപുരം: അഖിലേന്ത്യ സമാധാന ഐക്യദാർഢ്യസമിതിയുടെ (ഐപ്സോ) നേതൃത്വത്തിൽ തുടക്കംകുറിച്ച പരിസ്ഥിതി വാരാചരണ ം 10ന് തിരുവനന്തപുരത്ത് സമാപിക്കും. വലിയതുറ സൻെറ് സേവ്യേഴ്സ് ഐ.ടി.ഐ കോമ്പൗണ്ടിൽ ഫലവൃക്ഷത്തൈകൾ നടും. ട്രിവാൻഡ്രം സോഷ്യൽ സർവിസ് സൊസൈറ്റി(റ്റി.എസ്.എസ്.എസ്)യുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, അഡ്വ. കെ. രാജു, എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മുല്ലക്കര രത്നാകരൻ, ആർച് ബിഷപ് ഡോ. എം. സൂസപാക്യം, പാളയം ഇമാം വി.പി. സുഹൈബ് മൗലവി, സ്വാമി അശ്വതി തിരുനാൾ, പന്ന്യൻ രവീന്ദ്രൻ, കെ.പി. രാജേന്ദ്രൻ, ഫാ. ഡോ. സാബാസ് ഇഷ്യേസ് തുടങ്ങിയവർ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.