tekmr14 കിളിമാനൂർ: പഞ്ചായത്ത് അധീനതയിലുള്ള പോങ്ങനാട് വെന്നിച്ചിറ കുളത്തിൽ നീന്തൽപരിശീലനം നടത്തിവന്ന കുട്ടികൾക് കും കുളത്തിൽ നിരന്തരം കുളിച്ചു വന്ന മധ്യവയസ്കനും എലിപ്പനി സ്ഥിരീകരിച്ച സംഭവത്തിൽ രണ്ടാഴ്ച കഴിഞ്ഞിട്ടും വ്യക്തമായ വിശദീകരണം നൽകാൻ ആരോഗ്യവകുപ്പിനോ പഞ്ചായത്തിനോ കഴിഞ്ഞിട്ടില്ല. കുളത്തിലെ ജലം പരിശോധനക്ക് അയച്ചെന്ന് ആരോഗ്യ വിഭാഗം പറയുമ്പോൾ രണ്ടാഴ്ചയായിട്ടും ഇതിൻെറ ഫലം ലഭ്യമായിട്ടില്ല. കുളത്തിലെ ജലത്തിൽ നിന്നാണോ എലിപ്പനി ബാധിച്ചതെന്ന സ്ഥിരീകരണം എത്തും മുമ്പേ ആരോഗ്യവിഭാഗവും പഞ്ചായത്തും ഇതംഗീകരിച്ച നിലപാടാണ്. ആരോഗ്യവകുപ്പിൻെറ വിശദീകരണത്തിന് പിന്നാലെ പഞ്ചായത്ത്കുളത്തിന് സമീപം ബോർഡും സ്ഥാപിച്ചു. കുളത്തിൽ നീന്തൽ പരിശീലനം നടത്തിവന്ന രണ്ട് കുട്ടികൾക്ക് എലിപ്പനി സ്ഥിരീകരിച്ചതായും കുളത്തിലെ വെള്ളം കുളിക്കാനോ മറ്റാവശ്യങ്ങൾക്കോ ഉപയോഗിക്കരുതെന്നും നിർദേശവുമായി പഞ്ചായത്തും രംഗത്തെത്തി. മാധ്യമമാണ് ഇതുസംബന്ധിച്ച വാർത്ത ആദ്യം പുറംലോകത്തെ അറിയിച്ചത്. തിരുവനന്തപുരം സർക്കാർ അനലറ്റിക് ലാബിൽ പരിശോധനക്ക് 13 ദിവസം മുമ്പ് കുളത്തിലെ ജലം പരിശോധനക്ക് അയച്ചെങ്കിലും ഇനിയും ഫലം ലഭ്യമായിട്ടില്ല. അതേസമയം, ഇവിടത്തെ പരിശോധനയിൽ വ്യക്തമായ റിസൽട്ട് ലഭിക്കാൻ സാധിക്കില്ലെന്ന് നേരേത്തതന്നെ ബന്ധപ്പെട്ടവർ അറിയിച്ചിരുന്നെത്ര. അതേസമയം എലിപ്പനി രോഗാണുക്കൾ തണുത്ത ജലത്തിലാണ് കാണപ്പെടുന്നതെന്നും ശക്തമായ ചൂടേൽക്കുന്ന ജലോപരിതലത്തിൽ രോഗാണുക്കളുടെ സാന്നിധ്യം കണ്ടെത്താൻ കഴിയില്ലെന്നും ആരോഗ്യവകുപ്പിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥൻ 'മാധ്യമ'ത്തോട് പറഞ്ഞു. പരിശോധനക്ക് അയച്ച വെള്ളം കുളത്തിൻെറ ഉപരിതലത്തിൽനിന്നും ശേഖരിച്ചതാണ്. ആരോഗ്യമേഖലയിൽ നടത്തിയ മികച്ച പ്രവർത്തനങ്ങൾ പരിഗണിച്ച് 2017-18 വർഷത്തിലെ പഞ്ചായത്തുക്കൾക്ക് നൽകുന്ന ആർദ്രകേരളം പുരസ്ക്കാരം ഇക്കുറി കിളിമാനൂർ പഞ്ചായത്തിനായിരുന്നു. അതുകൊണ്ടുതന്നെ പരിശോധനാഫലം പോസിറ്റീവായാലും പുറത്തറിയിക്കില്ലെന്ന വിശ്വാസത്തിലാണ് നാട്ടുകാർ. എന്നാൽ, സ്റ്റേറ്റ് സർെവയ്ലൻസ് ഓഫിസർ ഡോ. സുകുമാരനുമായി ബന്ധപ്പെട്ട് കുളത്തിൻെറ അടിയിൽനിന്നും വെള്ളം കോരിയെടുത്ത് പരിശോധനക്ക് അയക്കാൻ കഴിയുമോയെന്ന ആലോചനയിലാണെന്ന് മുളയ്ക്കലത്തുകാവ് ആശുപത്രി അധികൃതർ പറഞ്ഞു. ചിത്രവിവരണം: 20190518_080935-1 വെന്നിച്ചിറ കുളത്തിൽനിന്ന് കുട്ടികൾക്ക് എലിപ്പനി ബാധിച്ച സംഭവവുമായി ബന്ധപ്പെട്ട് 'മാധ്യമം' ആദ്യം നൽകിയ വാർത്ത
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.