കോൺഗ്രസ്​-എസ്​ പുനഃസ്ഥാപന ദിനാഘോഷം

തിരുവനന്തപുരം: കോൺഗ്രസ്-എസ് പുനഃസ്ഥാപന ദിനാഘോഷവും എസ്. വരദരാജൻ നായർ സാംസ്കാരിക സമിതിയുടെ പുരസ്കാരദാന ചടങ്ങും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്-എസ് സംസ്ഥാന വൈസ് പ്രസിഡൻറ് മനോഹരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ആമുഖ പ്രഭാഷണം നടത്തി. 2019 ലെ എസ്. വരദരാജൻനായർ സ്മാരക പുരസ്കാരം അവാർഡ് ജേതാവായ സി. ദിവാകരന് വേണ്ടി മന്ത്രി വി.എസ്. സുനിൽകുമാർ ഏറ്റുവാങ്ങി. മുഖ്യാതിഥിയായി എ.എം. ആരിഫ് എം.പി പെങ്കടുത്തു. വിദ്യാഭ്യാസ അവാർഡ് മേയർ വി.കെ. പ്രശാന്ത് വിതരണം ചെയ്തു. പഠനോപകരണ വിതരണം കോൺഗ്രസ്-എസ് തിരുവനന്തപുരം ജില്ല പ്രസിഡൻറ് പാളയം രാജൻ നിർവഹിച്ചു. സംസ്ഥാന നേതാക്കളായ ഉഴമലയ്ക്കൽ വേണുഗോപാൽ, മാത്യൂസ് കോലഞ്ചേരി, സി.ആർ. വത്സൻ, പട്ടം ശ്രീകുമാർ, ധർമരാജ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.