തിരുവനന്തപുരം: താഴെത്തട്ടിൽ കൈകോർക്കുന്ന ഹരിതകേരളം പ്രവർത്തനങ്ങൾ സുസ്ഥിരമായി തുടർന്നുപോകണമെന്ന് മന്ത്രി ഡ ോ. ടി.എം. തോമസ് ഐസക്. സെപ്റ്റേജ് മാലിന്യങ്ങളുടെ സംസ്‌കരണം പ്രധാനപ്പെട്ടതാണ്. ഹരിതകേരളം മിഷൻെറ നേതൃത്വത്തിൽ മൂന്നുദിവസമായി ടാഗോർ തിയറ്ററിൽ നടന്നുവന്ന 'ജലസംഗമ'ത്തിൻെറ പ്ലീനറി സെഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജലസംരക്ഷണം സംബന്ധിച്ച അവബോധം വളരാൻ ജലഗ്രാമസഭകൾ ആലോചിക്കണം. ജനകീയ ഇടപെടലുമാണ് ഹരിതകേരളം പ്രവർത്തനങ്ങൾ യാഥാർഥ്യമാകുന്നതിൽ മുഖ്യപങ്ക് വഹിച്ചത്. ഈ മുൻകൈ നിലനിർത്തുംവിധമാകണം മിഷൻെറ തുടർപ്രവർത്തനങ്ങളും പദ്ധതികളുമെന്നും അദ്ദേഹം പറഞ്ഞു. ഹരിതകേരളവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് ഏകോപിപ്പിക്കാൻ കഴിയുന്ന സർക്കാർ പദ്ധതികളും വകുപ്പുകളുമായി ചേർന്ന് പ്രവർത്തിക്കണം. അതിനുമപ്പുറം സഹായം ആവശ്യമായി വന്നാൽ പരിഗണിക്കും. തുടർപദ്ധതികൾക്ക് കൃത്യമായ ചട്ടക്കൂടും പദ്ധതിയും വേണം. ഓരോ ജനപ്രതിനിധിയും ഓർത്തിരിക്കാൻ കഴിയുംവിധം ഒരു നീർച്ചാലെങ്കിലും നവീകരിക്കാൻ മുൻകൈയെടുക്കണം. പഞ്ചായത്തുകളുടെ പ്ലാനിൽ ഉൾപ്പെടുത്താൻ നടപടികൾ വേണമെന്നും അദ്ദേഹം പറഞ്ഞു. കൃഷി വർധിപ്പിക്കാൻ കൃത്യമായ ജലസേചനം ഉറപ്പാക്കാൻ പഞ്ചായത്തുതലം മുതൽ ആസൂത്രണം വേണമെന്ന് അധ്യക്ഷത വഹിച്ച മന്ത്രി കെ. കൃഷ്ണൻകുട്ടി അഭിപ്രായപ്പെട്ടു. ജലസേചനത്തിനുള്ള ജലത്തിൻെറ കുറവ് എവിടെ, എങ്ങനെ പരിഹരിക്കാം തുടങ്ങിയവ ഇത്തരത്തിൽ കണ്ടെത്താനാകും. കമ്യൂണിറ്റി ഇറിഗേഷനിലൂടെയും ഡ്രിപ് ഇറിഗേഷനിലൂടെയും വിള പരമാവധി മെച്ചപ്പെടുത്താനാകും. കുളങ്ങൾ തമ്മിൽ ചെറിയ ലിങ്ക് നൽകാനായാൽ വെള്ളം കുറവുള്ളവയിൽ വെള്ളമെത്തിക്കാനും ഭൂഗർഭജലവിതാനം ഉയർത്താനും സഹായമാകുമെന്നും അദ്ദേഹം പറഞ്ഞു. ഹരിതകേരളം മിഷൻ എക്സിക്യൂട്ടിവ് വൈസ് ചെയർപേഴ്സൻ ഡോ. ടി.എൻ. സീമ, നവകേരളം കർമപദ്ധതി കോഓഡിനേറ്റർ ചെറിയാൻ ഫിലിപ് എന്നിവരും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.