മയക്കുമരുന്ന്​ കേസിൽ കുറ്റപത്രം സമർപ്പിച്ചു

തിരുവനന്തപുരം: മുൻ എസ്.ഐ ഉൾപ്പെെടയുള്ളവർ ഉൾപ്പെട്ട മയക്കുമരുന്ന് കേസിൽ എക്സൈസ് കുറ്റപത്രം സമർപ്പിച്ചു. സംസ്ഥ ാനത്തിൻെറ വിവിധ ഭാഗങ്ങളിൽ മയക്കുമരുന്ന് വിൽപന നടത്തുന്ന മൂർഖൻ ഷാജി എന്ന ഷാജിമോൻ (48), ഇടുക്കി ഉടുമ്പൻചോല സ്വദേശിയും മുൻ എസ്.ഐയുമായ വിൻസൻറ് ജോസഫ് (57), തൃശൂർ സ്വദേശി വിനീഷ് (39), തിരുവനന്തപുരം സ്വദേശികളായ അനൂപ് (28), റനീസ് (39) എന്നിവരാണ് കേസിലെ പ്രതികൾ. ആറാംപ്രതിയും ഇടുക്കി സ്വദേശിയുമായ സനീഷ് ഒളിവിലാണ്. രണ്ടാം അഡീഷനൽ സെഷൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. എൻഫോഴ്സ്മൻെറ് അസി. എക്സൈസ് കമീഷണർ എ.ആർ. സുൽഫിക്കറാണ് 120 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. 2018 േമയ് 25നാണ് എക്സൈസ് സംഘം 11 കിലോ ഹഷീഷ് ഓയിലുമായി സംഘത്തെ തിരുവനന്തപുരത്തുനിന്ന് പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.