കല്ലമ്പലം: ഭക്തിനിർഭരമായ ചടങ്ങുകളോടെ കടുവയിൽ പള്ളിയിൽ നാന്നൂറോളം കുരുന്നുകൾ ആദ്യക്ഷരം കുറിച്ചു. ചീഫ് ഇമാം സദഖത്തുള്ള ബാഖവി, കടുവയിൽ ട്രസ്റ്റ് മദ്റസകളുടെ സദർ മുഅല്ലിം ഇബ്രാഹിം കുട്ടി ബാഖവി, അസിസ്റ്റൻറ് ഇമാം അൻസാരി ബാഖവി എന്നിവർ കുട്ടികളെ എഴുത്തിനിരുത്തി. കെ.ടി.സി.ടി ചെയർമാൻ ഡോ. പി.ജെ. നഹാസ് അധ്യക്ഷതവഹിച്ചു. ട്രസ്റ്റ് പ്രസിഡൻറ് ഇ. ഫസിലുദ്ദീൻ, ജനറൽ സെക്രട്ടറി എ.എം.എ. റഹിം, കോളജ് ചെയർമാൻ എം.എസ്. ഷെഫീർ, ഇർഷാദ് ബാഖവി, എം.ഐ. ഷാജഹാൻ, എം.അബ്ദുൽ മനാഫ്, മുഹമ്മദ് ഷെഫീക്ക്, സജീർ, അബൂബക്കർ മൗലവി, അബ്ദുൽ റഹിം മൗലവി, എച്ച്.എൽ. നസീം മന്നാനി, ബാസിത് മന്നാനി എന്നിവർ സംസാരിച്ചു. തുടർന്ന് വിശ്വാസി സമ്മേളനവും പ്രാർഥന സദസ്സും നടന്നു. ചിത്രം IMG_20190530_092708 കടുവയിൽ പള്ളിയിൽ നടന്ന എഴുത്തിനിരുത്തിന് ചീഫ് ഇമാം നേതൃത്വം നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.