കല്ലമ്പലം: കരവാരം പ്രാഥമികാരോഗ്യ കേന്ദ്രത്തെ മാതൃക കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്ന പ്രഖ്യാപനവും പുതിയ നടപ്പാതയും കണ്ണു ചികിത്സക്കുള്ള കാമറയുടെ സ്വിച്ച് ഓൺ കർമവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അഡ്വ.ബി. സത്യൻ എം.എൽ.എ അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്തംഗം എസ്. കൃഷ്ണൻകുട്ടി, പഞ്ചായത്ത് പ്രസിഡൻറ് ഐ.എസ്. ദീപ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. സുഭാഷ് തുടങ്ങിവർ സംസാരിച്ചു. ആരോഗ്യ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയും കരവാരം പഞ്ചായത്തുകാരനുമായ രാജീവ് സദാനന്ദനെ മന്ത്രി ആദരിച്ചു ചിത്രം IMG-20190530-WA0015 കരവാരം പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തൽ പ്രഖ്യാപിച്ച ആരോഗ്യമന്ത്രി നടപ്പാത ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.