ഉപരിപഠന സഹായം

ആറ്റിങ്ങല്‍: മികച്ച വിജയം നേടിയ നിര്‍ധന വിദ്യാർഥികള്‍ക്ക് ഉപരിപഠന സഹായവുമായി പൂര്‍വ വിദ്യാർഥി സംഘടന. തോന്നയ് ക്കല്‍ ഗവ. ഹൈസ്‌കൂളിലെ 1990 എസ്.എസ്.എല്‍.സി. ബാച്ചിലെ പൂർവ വിദ്യാർഥി സൗഹൃദ കൂട്ടായ്മയാണ് എസ്.എസ്.എല്‍.സി പരീക്ഷക്ക് ഫുള്‍ എ പ്ലസ് നേടിയ നിര്‍ധന വിദ്യാർഥികളുടെ മുഴുവന്‍ പഠനചെലവും ഏറ്റെടുത്തത്. ആദ്യ ഗഡു സാമ്പത്തിക സഹായം ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി കൈമാറി. ഗ്രാമപഞ്ചായത്തംഗം അജിത്ത്കുമാര്‍, കബീര്‍തടത്തില്‍, എം.എ. ഉറൂബ്, രാജശേഖരന്‍, കോരാണി ഷിബു, മക്കു, ഷിബു മഞ്ഞമല, സജീര്‍ എന്നിവര്‍ പങ്കെടുത്തു. പുകയില വിരുദ്ധദിനം ആചരിച്ചു ആറ്റിങ്ങല്‍: കൂന്തള്ളൂര്‍ പി.എന്‍.എം.ജി.എച്ച്.എസ്.എസിലെ അസാപ് യൂനിറ്റിൻെറ നേതൃത്വത്തില്‍ ലോക പുകയില വിരുദ്ധദിനം ആചരിച്ചു. ലഹരിവിരുദ്ധ ചിത്രരചന, പോസ്റ്റര്‍ രചനാമത്സരങ്ങളും തെരുവു നാടകം, ബോധവത്കരണ റാലി എന്നിവ നടത്തി. അസാപ് സ്‌കില്‍ െഡവലപ്‌മൻെറ് എക്‌സിക്യൂട്ടിവ് വി.ബി. അശ്വതി നേതൃത്വം നല്‍കി. അധ്യാപക ഒഴിവ് ആറ്റിങ്ങല്‍: മാതശ്ശേരിക്കോണം ഗവ.യു.പി.എസില്‍ നിലവിലുള്ള എല്‍.പി.എസ്.എ ഒഴിവുകളിലേക്കുള്ള ഇൻറര്‍വ്യൂ മൂന്നിന് രാവിലെ 10ന് നടക്കും. ഉദ്യോഗാർഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണമെന്ന് ഹെഡ്മാസ്റ്റര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.