കോവളം: ശുദ്ധജല തടാകമായ വെള്ളായണി കായൽ കാണാനും പഠിക്കാനും വിദേശ സന്നദ്ധ സംഘടന പ്രതിനിധികൾ എത്തി. സാംബിയ, നേപ്പാ ൾ, ഉഗാണ്ട, നൈജീരിയ, ദക്ഷിണ സുഡാൻ, കെനിയ, സിംബാംബ്വെ, കൊളംബിയ, തിബറ്റ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള 25ഓളം വരുന്ന സംഘമാണ് വെള്ളായണി കായലിൽ സന്ദർശനം നടത്തിയത്. വെള്ളായണി കായലിനെ വീണ്ടെടുക്കാനുള്ള 'റിവൈവ് വെള്ളായണി' പദ്ധതിയുടെ രണ്ടാംദിനമെത്തിയ സംഘം കായലിൻെറ ആവാസവ്യവസ്ഥ, മാലിന്യ ഉറവിടങ്ങൾ, മലിനീകരണ പ്രശ്നങ്ങൾ, പരിഹാര മാർഗങ്ങൾ എന്നിവയെക്കുറിച്ച് വിശദമായ പഠനം നടത്തും. തയാറാക്കുന്ന റിപ്പോർട്ട് സംസ്ഥാന സർക്കാറിനും സമർപ്പിക്കും. കായൽ സംരക്ഷണസമിതിയിലെ 'കാന്താരി' സന്നദ്ധ സംഘടനയുടെ ആഭിമുഖ്യത്തിലാണ് വിവിധ രാജ്യങ്ങളിലെ സാമൂഹിക പ്രതിബദ്ധത സംഘടനകളുടെ പ്രതിനിധികളെത്തിയത്. 75 ദിവസം കൊണ്ട് കായൽ ശുചീകരിക്കുകയാണ് റിവൈവ് വെള്ളായണിയുടെ ലക്ഷ്യം. കായലിൽ നിന്നും യന്ത്രസഹായത്തോടെ നീക്കംചെയ്യുന്ന ആഫ്രിക്കൻ പായൽ, കുളവാഴ, മാലിന്യം തുടങ്ങിയവ ജൈവവളങ്ങളായി മാറ്റുമെന്ന് ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വംനൽകുന്ന സ്വസ്തി ഫൗണ്ടേഷൻ ചെയർമാൻ എ.ബി.ജോർജ്, കായൽ ശുചീകരണ സമിതി ചെയർമാൻ ആർ.എസ്. ശ്രീകുമാർ എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.