ശംഖുംമുഖം: തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വർണക്കടത്ത് കേസിൽ പ്രതിസ്ഥാനത്തുള്ളവർ അന്തര ിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിൻെറ മാനേജർമാരായിരുെന്നന്ന തരത്തിലുള്ള പ്രചാരണം വാസ്തവവിരുദ്ധമെന്ന് ബാലഭാസ്‌കറിൻെറ ഭാര്യ ലക്ഷ്മി. ബാലഭാസ്‌കറിൻെറ ഔദ്യോഗിക ഫേസ്ബുക് പേജിലാണ് ലക്ഷ്മി ഇക്കാര്യം കുറിച്ചത്. ചില പ്രാദേശിക പ്രോഗ്രാമുകളുടെ കോഒാഡിനേഷൻ മാത്രമാണ് ഇവർ നടത്തിയിരുന്നത്. അതിനുള്ള പ്രതിഫലവും ഇവർക്ക് നൽകിയിരുന്നു. ഇതല്ലാതെ മറ്റ് ഔദ്യോഗികമായ ഒരുകാര്യങ്ങളിലും ഇവർക്ക് ഒരുപങ്കും ഉണ്ടായിരുന്നില്ലെന്നും ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.