മാനസികാരോഗ്യകേന്ദ്രത്തിൽ ചികിത്സക്ക്​ പ്രവേശിപ്പിച്ച തടവുപുള്ളി ചാടിപ്പോയി

തിരുവനന്തപുരം: മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സക്ക് പ്രവേശിപ്പിച്ച തടവുപുള്ളി ചാടിപ്പോയി. സ്‌പെഷല്‍ സബ് ജയ ിലില്‍നിന്ന് പേരൂർക്കട സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച ആലപ്പുഴ കായംകുളം സ്വദേശിയാണ് ചാടിപ്പോയത്. വെള്ളിയാഴ്ച രാവിലെ ആറോടെയായിരുന്നു സംഭവം. കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് കായംകുളത്തെ ഒരു ബൂത്ത് ഓഫിസ് അഗ്നിക്കിരയാക്കിയ സംഭവത്തിലെ പ്രതിയാണ് ഇയാൾ. തിരുവനന്തപുരം സ്‌പെഷല്‍ സബ്ജയിലില്‍ തടവുകാരനായി കഴിഞ്ഞുവരവെ ഇയാള്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുകയും ജയിലിനുള്ളില്‍ ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തു. തുടർന്ന് കഴിഞ്ഞ 11നാണ് ഇയാളെ മാനസികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചത്. ആദ്യം ഫോറന്‍സിക് വാര്‍ഡിലാണ് പ്രവേശിപ്പിച്ചത്. ഇവിടെ ചികിത്സയില്‍ കഴിഞ്ഞുവരവെ രോഗം കലശലായതോടെ സിക്ക് വാര്‍ഡിലെ 29ാം നമ്പര്‍ സെല്ലിലേക്ക് മാറ്റി. മാനസികപ്രശ്‌നമുണ്ടെന്ന് കണ്ടെത്തിയതോടെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിൻെറ സഹായത്തോടെ പരിശോധിക്കുകയും മരുന്ന് നല്‍കുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെ മരുന്ന് നല്‍കാൻ ആശുപത്രി ജീവനക്കാർ സെല്ലിലെത്തിയപ്പോഴാണ് ഇഷ്ടിക ഇളക്കിമാറ്റിയ നിലയില്‍ കണ്ടെത്തിയത്. സെല്ലില്‍നിന്ന് പുറത്തിറങ്ങിയ ഇയാള്‍ മതില്‍ചാടി രക്ഷപ്പെട്ടതായാണ് നിഗമനം. അധികൃതര്‍ പേരൂര്‍ക്കട പൊലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണം ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.