ATTN നേമം: 2018ലെ മികച്ച ജനസേവനം മുന്‍നിര്‍ത്തി ഡി.ജി.പിയുടെ പുരസ്‌കാരം നേടിയെടുത്തപ്പോള്‍ മലയിന്‍കീഴ് പൊലീസ് സ്റ ്റേഷന്‍ പിന്നിലാക്കിയത് തിരുവനന്തപുരം റൂറലിലെ 38 പൊലീസ് സ്റ്റേഷനുകളെ. മുന്‍ മലയിന്‍കീഴ് എസ്.ഐ എ. സുരേഷ്‌കുമാര്‍ ആണ് ഐ.ജി അശോക് യാദവില്‍നിന്ന് പുരസ്‌കാരം സ്വീകരിച്ചത്. സുരേഷ്‌കുമാര്‍ ഇപ്പോള്‍ തമ്പാനൂര്‍ റെയില്‍വേ പൊലീസ് ഇന്‍സ്‌പെക്ടറാണ്. ഓണ്‍ലൈനിലൂടെയുള്ള ചോദ്യാവലിയില്‍ സ്ത്രീ സുരക്ഷ, വിദ്യാര്‍ഥികള്‍ക്കും വയോജനങ്ങള്‍ക്കും നല്‍കിവന്ന പരിഗണനകള്‍, ഗതാഗത നിയന്ത്രണങ്ങള്‍ തുടങ്ങിയ നിരവധി വിഷയങ്ങള്‍ ഉള്‍പ്പെട്ടിരുന്നു. ഇതിനു മലയിന്‍കീഴ് പൊലീസ് നല്‍കിയ മറുപടികള്‍ എ.ഡി.ജി.പി മനോജ് എബ്രഹാമിൻെറ നേതൃത്വത്തിലുള്ള വിദഗ്ധസംഘം വിലയിരുത്തിയശേഷമാണ് സ്റ്റേഷനെ മികച്ച പൊലീസ് സ്റ്റേഷനായി തെരഞ്ഞെടുത്തത്. ചിത്രവിവരണം മികച്ച റൂറല്‍ സ്റ്റേഷനുള്ള പുരസ്‌കാരം ഐ.ജി അശോക് യാദവില്‍ നിന്ന് മലയിന്‍കീഴ് മുന്‍ എസ്.ഐ എ. സുരേഷ്‌കുമാര്‍ സ്വീകരിക്കുന്നു MALAYINKEEZH STATION AWARD__ nemom
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.