സ്വർണക്കടത്തിന് സി.പി.എം ഒത്താശ -ഡി.സി.സി

തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിന് ഒത്താശ ചെയ്യുന്നത് സി.പി.എമ്മിൻെറ ഉന്നത ന േതാക്കളാണെന്ന് ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിന്‍കര സനല്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം 8.5 കോടി രൂപയുടെ സ്വർണക്കടത്തിന് നേതൃത്വം നല്‍കിയതായി കണ്ടെത്തിയിട്ടുള്ള അഭിഭാഷകന്‍ ഇടതു അഭിഭാഷക സംഘടനാ നേതാവും സി.പി.എം നേതാക്കളുടെ ഉറ്റതോഴനുമാണെന്ന് വെളിപ്പെട്ടിരിക്കുകയാണ്. ഇവര്‍ ഇതിനുമുമ്പും നിരവധി തവണ സ്വർണം കടത്തിയതായും വെളിവായിട്ടുണ്ട്. ഇടതു സര്‍ക്കാര്‍ അധികാരമേറ്റശേഷം സംസ്ഥാനത്ത് ഉയര്‍ന്നുവന്നിട്ടുള്ള കള്ളക്കടത്ത് മാഫിയ സംഘങ്ങളെല്ലാം സി.പി.എമ്മിൻെറ സംരക്ഷണയിലാണ് വളരുന്നത്. സ്വർണക്കടത്തിന് ഒത്താശ ചെയ്യുന്ന സി.പി.എം നേതാക്കളെക്കുറിച്ച് അന്വേഷിക്കണമെന്നും യഥാർഥ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും സനല്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.