തിരുവനന്തപുരം: ചക്കവണ്ടിയിലെ ഉൽപന്നങ്ങൾ വാങ്ങാൻ വൻ തിരക്ക്. പ്രമേഹരോഗികൾക്കുള്ള ഉത്തമ ഭക്ഷണവും മരുന്നുമെന്ന ് തെളിയിക്കപ്പെട്ട ചക്കപ്പുഴുക്കും മറ്റ് ആരോഗ്യദായക ചക്ക വിഭവങ്ങളുമായി ചക്ക വണ്ടി ഞായർ ഒഴികെയുള്ള എല്ലാ ദിവസവും തിരുവനന്തപുരത്ത് പ്രസ് ക്ലബിനു സമീപം എത്തും. മുൻകൂർ ഓർഡർ ചെയ്യുന്നവർക്ക് ഞായറാഴ്ച പ്ലാവിൻ തൈകളും ചക്ക ഐസ്ക്രീം ഉൾപ്പെടെയുള്ള എല്ലാ ചക്കവിഭവങ്ങളും വീടുകളിലും സ്ഥാപനങ്ങളിലും എത്തിക്കുമെന്ന് ഡയറക്ടർ എച്ച്.എം. റഫീക്ക് അറിയിച്ചു. മറ്റു ദിവസങ്ങളിൽ രാവിലെ 10 മുതൽ രാത്രി ഏഴുവരെ ചക്ക വണ്ടി പ്രസ് ക്ലബിന് സമീപം ഉണ്ടായിരിക്കും. സന്നദ്ധ സംഘടനയായ ചപ്പാത്ത് ശാന്തിഗ്രാം നബാർഡ് സഹായത്തോടെ രൂപവത്കരിച്ച പ്ലാവ് കർഷകരുടെ കൂട്ടായ്മയായ പനസ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിൽ ആരോഗ്യദായക ചക്ക വിഭവങ്ങൾ ജനങ്ങൾക്ക് നേരിട്ട് കഴിക്കാൻ പറ്റുന്ന തരത്തിൽ എത്തിക്കുന്ന പദ്ധതിയാണ് ചക്കവണ്ടി. കേരളത്തിൽ ഇത്തരം ഒരു സംരംഭം ആദ്യമായിട്ടാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.