തിരുവനന്തപുരം: പരിഷ്കർത്താവായ എഴുത്തുകാരനായിരുന്നു തോപ്പിൽ മുഹമ്മദ് മീരാനെന്ന് മന്ത്രി കെ.ടി. ജലീൽ. കേന്ദ്ര സാഹിത്യ അക്കാദമിയുടെ നേതൃത്വത്തിൽ സാംസ്കാരിക സംഘടനകളുടെ കൂട്ടായ്മ സംഘടിപ്പിച്ച തോപ്പിൽ മുഹമ്മദ് മീരാൻ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തമിഴ് സാഹിത്യത്തിലെ വൈക്കം മുഹമ്മദ് ബഷീറാണ് മീരാൻ. ക്ലിപ്തതയായിരുന്നു ബഷീറിൻെറ കഥാശൈലി. മുഹമ്മദ് മീരാനും അത്തരം ഭാഷാവൈഭവത്തിൻെറ ഉടമയാണ്. തമിഴ്, അറബി, മലയാളം ഇവ ഇഴചേർന്ന ഭാഷാ ശൈലിയായിരുന്നു അദ്ദേഹത്തിേൻറത്. ഏത് വിഭാഗത്തിൻെറയും അന്തവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ പൊരുതുന്നതാണ് പരിഷ്കർത്താവായ എഴുത്തുകാരൻെറ രീതി. അത് എല്ലാ അർഥത്തിലും മുഹമ്മദ് മീരാനും ആർജിച്ചിരുന്നു. ഒന്നോരണ്ടോ ഭാഷകളിലല്ല രാജ്യത്തിനകത്തും അതിർത്തികടന്നും മുഹമ്മദ് മീരാൻെറ സാഹിത്യം വായനക്കാരിൽ വലിയ ആസ്വാദനതലം സൃഷ്ടിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. കവി പ്രഭാവർമ അധ്യക്ഷതവഹിച്ചു. ഡോ. കായംകുളം യൂനുസ്, ഡോ. അജയപുരം ജ്യോതിഷ്കുമാർ, എൽ.വി. ഹരികുമാർ, ചാന്നാങ്കര എം.പി. കുഞ്ഞ്, ഡോ. എം.ആർ. ജയഗീത, പ്രഫ. എം. നയ്നാർ, ഡോ. ഖാദർ മീരാൻ, ബാബകുട്ടി, പഴവിള ശശി, എം.എസ്. മണി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.