നേമം: രണ്ടാമത് ഫീഡർ സ്ഥാപിക്കാത്തതിനാൽ പൊന്നുമംഗലം വാർഡിൽ ഉൾപ്പെടുന്ന കുളക്കുടിയൂർക്കോണം ഭാഗത്ത് വോൾട്ടേജ് ക്ഷാമം രൂക്ഷം. വൈകീട്ട് ആറുമണി കഴിഞ്ഞാൽ വീടുകളിലെ ഗൃഹോപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നത് അസാധ്യമായ കാര്യമാണ്. അർധരാത്രിയും വോൾട്ടേജ് ക്ഷാമം തുടരുന്നു. കുളക്കുടിയൂർക്കോണത്ത് സ്ഥാപിച്ചിട്ടുള്ള ട്രാൻസ്ഫോർമർ 30 വർഷത്തിലേറെ പഴക്കമുള്ളതാണ്. നിലവിൽ ഒരു ഫീഡർ ആണ് ഇവിടെയുള്ളത്. മറ്റൊരു ഫീഡർ സ്ഥാപിക്കുന്നതിന് പോസ്റ്റിട്ടിട്ട് ഏഴ് വർഷം പിന്നിട്ടു. കുളക്കുടിയൂർക്കോണത്ത് 150ഓളം കുടുംബങ്ങളാണ് വോൾട്ടേജ് ക്ഷാമം അനുഭവിക്കുന്നത്. നിരവധിതവണ അധികാരികൾക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ല. നേമം കെ.എസ്.ഇ.ബി സെക്ഷൻ പരിധിയിൽ ഉള്ള പ്രദേശമാണ് ഇവിടം. അധികാരികൾ ഇടയ്ക്കിടെ സ്ഥലംമാറ്റം നേടി പോകുന്നതാണ് ഇത്തരമൊരു പ്രശ്നം ഗൗരവമായി എടുത്ത് പരിഹരിക്കാൻ സാധിക്കാത്തതിന് കാരണം. ചിത്രവിവരണം: വോൾട്ടേജ് ക്ഷാമം അനുഭവപ്പെടുന്ന കുളക്കുടിയൂർക്കോണത്ത് സ്ഥാപിച്ചിരിക്കുന്ന ട്രാൻസ്ഫോർമർ Kulakkudiyoorkonam transformer... Nemom photo.jpg
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.