ATTN കഴക്കൂട്ടം: കഴക്കൂട്ടത്ത് മേൽപാല നിർമാണ ഭാഗമായി ദേശീയ പാതയിലെ തണൽമരങ്ങൾ മുറിച്ചുമാറ്റൽ ആരംഭിച്ചു. ടെക്നോപാർക്ക് മുതൽ സി.എസ്.ഐ മിഷൻ ആശുപത്രി വരെ 2.07 കി.മീറ്റർ ദൂരത്തിലാണ് മേൽപാലം നിർമിക്കുന്നത്. ടെക്നോപാർക്ക് മുതൽ കഴക്കൂട്ടം ജങ്ഷൻ വരെയുള്ള ബൈപാസിൻെറ മീഡിയനിൽ കോൺക്രീറ്റ് തൂണുകൾ സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. കഴക്കൂട്ടം മുതൽ ദേശീയ പാത ഇരട്ടിക്കലും മേൽപാലനിർമാണവും ഒരുമിച്ച് നടന്നാലേ പാലത്തിന് പ്രയോജനം ലഭിക്കുകയുള്ളൂ. എന്നാൽ, ദേശീയപാത വികസനത്തിനുള്ള സ്ഥലമെടുപ്പിൻെറ അവ്യക്തത തന്നെ പരിഹരിച്ചിട്ടില്ല. മാത്രവുമല്ല, ഉടമകൾക്ക് ഏെറ്റടുക്കുന്ന ഭൂമിയുടെ നഷ്ടപരിഹാരം കൊടുത്തു തുടങ്ങിയിട്ടുമില്ല. എങ്കിലും ദേശീയപാത അധികൃതർ ഊർജിതമായിത്തന്നെ രംഗത്തുണ്ട്. സ്വകാര്യവ്യക്‌തികളിൽനിന്ന് ഏറ്റെടുക്കുന്ന ഭൂമിയിലെ വൃക്ഷങ്ങളിൽ നമ്പർ പതിച്ചിട്ടുണ്ടെങ്കിലും ഇപ്പോൾ ദേശീയപാതയിലുള്ള തണൽമരങ്ങൾ മാത്രമാണ് വനം വകുപ്പിൻെറ അനുമതിയോടെ മുറിച്ച് മാറ്റുന്നത്. IMG-20190515-WA0012
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.