ക്വാറിക്ക് അനുമതി നല്‍കാനുള്ള നീക്കം ഉപേക്ഷിക്കണം; റവന്യൂ മന്ത്രിക്ക്​ വി.എസി​െൻറ കത്ത്​

ക്വാറിക്ക് അനുമതി നല്‍കാനുള്ള നീക്കം ഉപേക്ഷിക്കണം; റവന്യൂ മന്ത്രിക്ക് വി.എസിൻെറ കത്ത് തിരുവനന്തപുരം: ഏകജാലക സ ംവിധാനം വഴി ചേങ്ങോട്ട് മലയിലെ ക്വാറിക്ക് അനുമതി നല്‍കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് വി.എസ്. അച്യുതാനന്ദന്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് കത്ത് നല്‍കി. ഇതി‍ൻെറ അടിസ്ഥാനത്തില്‍ മന്ത്രി കലക്ടര്‍ക്ക് തുടർനടപടിക്ക് നിർദേശംനല്‍കി. ക്വാറി വ്യാവസായിക സംരംഭമല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍തന്നെ കോടതിയെ ധരിപ്പിച്ച സാഹചര്യത്തില്‍, മൂന്ന് കോടി രൂപക്കടുത്ത് മാത്രം മുടക്കുമുതലുള്ള ക്വാറിക്ക് ഏകജാലക സംവിധാനം ഉപയോഗിക്കുന്നത് ശരിയല്ലെന്നും പ്രളയത്തിൻെറ പശ്ചാത്തലത്തില്‍ ഇത്തരം അനുമതി നല്‍കുമ്പോള്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ടെന്നുമാണ് കത്തില്‍ ചൂണ്ടിക്കാട്ടുന്നത്. ഇക്കാര്യത്തില്‍ നിയമാനുസൃതമല്ലാത്ത തീരുമാനം എടുക്കാന്‍ പാടില്ലെന്നാണ് മന്ത്രി കലക്ടര്‍ക്ക് നല്‍കിയ നിർദേശം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.