അഞ്ച്​ മിനിറ്റിൽ 543 മണ്ഡലങ്ങളും നിർത്താതെ പറഞ്ഞ്​ ഇൗ പൊന്നാനിക്കാരൻ

തിരുവനന്തപുരം: 543 ലോക്സഭ മണ്ഡലങ്ങളുടെയും േകന്ദ്രഭരണപ്രദേശങ്ങളുടെയും പേര് അഞ്ച് മിനിറ്റിൽ നിർത്താതെ പറഞ്ഞ് പ ൊന്നാനിക്കാരൻ 'നിയമസഭ'യിലും താരമായി. ഇലക്ട്രീഷ്യനായ പൊന്നാനി പള്ളിപ്രം കളരിക്കൽ വീട്ടിൽ റിജേഷാണ് വള്ളിപുള്ളി തെറ്റാതെ മണ്ഡലങ്ങൾ ക്രമത്തിൽ പറഞ്ഞ് കൈയടി നേടിയത്. സ്പീക്കറുടെ ചേംബറിലായിരുന്നു അവതരണം. ആന്ധ്രാപ്രദേശിൽനിന്ന് തുടങ്ങി കേരളവും തമിഴ്നാടും കർണാടകയും ഡൽഹിയും മധ്യപ്രദേശുമെല്ലാം താണ്ടി ചണ്ഡീഗണ്ഡ് വരെയാണ് നിർത്താതെ റിേജഷ് പറഞ്ഞത്. 50 ദിവസത്തെ പരിശീലനമാണ് ഇതിന് തന്നെ പ്രാപ്തനാക്കിയതെന്ന് റിേജഷ് പറഞ്ഞു. ചെറുപ്പത്തിൽ തെരഞ്ഞെടുപ്പ് കാലത്ത് പ്രമുഖർ മത്സരിക്കുന്ന മണ്ഡലവും വിവരങ്ങളുമെല്ലാം അച്ഛൻ ശങ്കരൻകുട്ടി പറയുന്നത് റിജേഷ് കേട്ടിട്ടുണ്ട്. ഇതാണ് ആദ്യമായി മനസ്സിൽ പതിഞ്ഞ മണ്ഡല ചിത്രം. പിന്നീട് കൂടുതൽ പഠിക്കാൻ ശ്രമിച്ചു. കേരളത്തിലെ നിയമസഭ മണ്ഡലങ്ങളും ജനപ്രതിനിധികളുമാണ് ആദ്യമായി നിർത്താതെ റിജേഷ് അവതരിപ്പിച്ചത്. 2017ൽ മോഹൻലാൽ അഭിനയിച്ച ചിത്രങ്ങളും േപരും വർഷവും അദ്ദേഹത്തിൻെറ മുന്നിൽ അവതരിപ്പിച്ചു. തുടർന്ന് മോഹൻലാൽ തന്നെ മെറ്റാരു േവദിയിൽ അവതരിപ്പിക്കാൻ അവസരം നൽകി. 2019 ജനുവരിക്ക് ശേഷമാണ് മണ്ഡല പഠനം സജീവമായത്. രാത്രി എന്നും ഒരു മണിക്കൂർ പരിശീലനം. നിറഞ്ഞ മനസ്സോടെ അഭിനന്ദിച്ച സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ റിജേഷിന് പുരസ്കാരവും നൽകി. പത്താം ക്ലാസ് വരെയേ പഠിച്ചിട്ടുള്ളൂവെങ്കിലും റിജേഷ് പാഠപുസ്തകങ്ങളിലേതിനേക്കാൾ അനുഭവജ്ഞാനമുണ്ട്. ഫുട്ബാൾ ലോകകപ്പ് ജേതാക്കളുടെ വിവരങ്ങളും റിജേഷ് നിർത്താതെപറയും. ഇനി ഒരു മോഹം കൂടിയുണ്ട്, ഇഷ്ടനടനായ മമ്മൂട്ടിയുടെ സിനിമ പേര്-വർഷ വിവരങ്ങൾ അദ്ദേഹത്തിന് മുന്നിൽ അവതരിപ്പിക്കണം. അതിനുള്ള തയാറെടുപ്പിലാണ് ഇൗ പൊന്നാനിക്കാരൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.