ഓട നിറഞ്ഞ് മലിനജലം റോഡിലേ​ക്കൊഴുകുന്നു, പ്രതിഷേധവുമായി നാട്ടുകാർ

പൂന്തുറ: ഓട നിറഞ്ഞ് മലിനജലം റോഡിലേക്കൊഴുകുന്നു, പ്രതിഷേധവുമായി നാട്ടുകാർ. പൂന്തുറ പുത്തൻ പള്ളിക്ക് മുന്നിലൂ ടെ കടന്നുപോകുന്ന ഓടയാണ് കുമരിച്ചന്ത ഹൈവേക്ക് തൊട്ട് മുന്നിൽ നിറഞ്ഞുകവിഞ്ഞ് റോഡിലേക്കൊഴുകുന്നത്. പരാതി നൽകിയിട്ടും തിരിഞ്ഞു നോക്കാതെ നഗരസഭയും കൗൺസിലറും. ഹൈവേയുടെ ഒരു ഭാഗത്ത് അവസാനിക്കുന്നതാണ് ഓട. ഇതിന് ഹൈവേയിൽനിന്ന് തുടർ കണക്ഷൻ ഇല്ലാത്തതിനാൽ ഓടയിലെ ജലം ഒഴുകിപ്പോകാതെ റോഡിലേക്ക് ഒഴുകിയിറങ്ങുന്ന അവസ്ഥയാണ്. ഇത് നാട്ടുകാർക്കും കാൽനടയാത്രകർക്കും ദുരിതം ഉണ്ടാക്കുന്നു. ഓട നിറഞ്ഞൊഴുകുന്ന മലിനജലം കെട്ടി നിന്നത് മൂലം റോഡ് തകർന്നിട്ടുണ്ട്. ഇതുവഴി വരുന്ന വാഹനങ്ങൾ റോഡിലെ കുഴിയിൽ വീഴുന്നതും പതിവാണ്. വേഗത്തിൽ പോകുന്ന വാഹനങ്ങൾ മലിനജലം നാട്ടുകാരുടെ ദേഹത്തേക്ക് തെറിപ്പിക്കുന്നതും പതിവാണ്. നാട്ടുകാർ വാർഡ് കൗൺസിലറോടും നഗരസഭ ഹെൽത്ത് വിഭാഗത്തിലും നേരിെട്ടത്തി പരാതി പറഞ്ഞെങ്കിലും നടപടി ഉണ്ടായില്ല. മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമ്പോഴാണ് നഗരസഭയുടെ മൂക്കിന് താഴെയുള്ള ഈ ദുരവസ്ഥ അധികൃതർ കണ്ടില്ലെന്ന് നടിക്കുന്നത്. ഗത്യന്തരമില്ലാതെ ബുധനാഴ്ച രാത്രിയോടെ നാട്ടുകാർ സ്വന്തം ചെലവിൽ മണ്ണിട്ട്റോഡ് നികത്തുകയും ഓടയുടെ ദ്വാരം അടയ്ക്കുകയും ചെയ്തെങ്കിലും പരിഹാരമുണ്ടായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.