തിരുവനന്തപുരം: വ്യാജ പെര്‍മിറ്റ് ഉപയോഗിച്ച് വീണ്ടും കെട്ടിടം നിര്‍മിച്ച സംഭവത്തില്‍ അന്വേഷണം വഴിമുട്ടി. കെട ്ടിട ഉടമയും കോര്‍പറേഷനും പരാതി നല്‍കിയിട്ടും മണ്ണന്തല പൊലീസ് രജിസ്റ്റർ ചെയ്ത കേസാണ് വഴിമുട്ടിയത്. കൊച്ചി ചൂര്‍ണിക്കരയിലേതിന് സമാനമാണ് ഈ കേസുകളെല്ലാം. തണ്ണീര്‍ത്തടങ്ങളിലും വയലുകളിലും വീട് വെക്കാൻ കോര്‍പറേഷൻെറ കെട്ടിടനിര്‍മാണ പെര്‍മിറ്റ് വ്യാജമായി ഉണ്ടാക്കി നല്‍കുകയാണ് ചെയ്യുന്നത്. ഇതിനായി ഇടനിലക്കാര്‍ കെട്ടിട ഉടമയില്‍ നിന്നും ലക്ഷങ്ങള്‍ വാങ്ങുകയും ചെയ്യും. യഥാർഥ പെര്‍മിറ്റെന്ന പേരിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. പാങ്ങോടിന് സമീപം 2015 ലും സമാനരീതിയിൽ തണ്ണീര്‍ത്തട മേഖലയില്‍ വ്യാജ പെര്‍മിറ്റ് ഉപയോഗിച്ച് കെട്ടിട നിര്‍മാണം കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച പരാതി മ്യൂസിയം പൊലീസിന് നല്‍കിയെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല. ഇതിന് പിന്നാലെ മറ്റ് ചില വ്യാജ പെര്‍മിറ്റുകള്‍ കണ്ടെത്തിയിരുന്നെങ്കിലും ഇതുസംബന്ധിച്ച കേസുകളും പരാതികളില്‍ ഒതുങ്ങി. പരാതികളുണ്ടായാല്‍ പെര്‍മിറ്റ് കോര്‍പറേഷനില്‍ ഹാജരാക്കേണ്ടി വരും. അപ്പോഴാണ് തട്ടിപ്പ് പുറത്തറിയുന്നത്. എന്നാല്‍, ഉടമകളുടെ അറിവോടെ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ തയാറാക്കിയ സംഭവങ്ങളും കണ്ടെത്തിയിട്ടുണ്ട്. വിജിലന്‍സിനടക്കം പരാതി ലഭിച്ചിട്ടും ഇവയുടെ തുടരന്വേഷണം അട്ടിമറിക്കുകയാണ് പതിവ്. മ്യൂസിയം, മണ്ണന്തല പൊലീസ് സ്‌റ്റേഷനുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്തതല്ലാതെ തുടര്‍നടപടികളൊന്നും ഉണ്ടായില്ല. കഴിഞ്ഞ മാര്‍ച്ചില്‍ കുടപ്പന്നക്കുന്ന് മേഖല ഓഫിസ് പരിധിയിലെ വഴയില ഭാഗത്താണ് അവസാനമായി വ്യജ പെര്‍മിറ്റ് കണ്ടെത്തിയത്. നെല്‍വയല്‍-തണ്ണീര്‍ത്തട മേഖലയില്‍ വരുന്ന സ്ഥലത്ത് 5000 ച.അടി വരുന്ന വീട് നിർമിക്കുകയായിരുന്നു. പരാതി ലഭിച്ചതിൻെറ അടിസ്ഥാനത്തില്‍ കോര്‍പറേഷന്‍ സംഘം നടത്തിയ പരിശോധനയിലാണ് വ്യാജ പെര്‍മിറ്റ് കണ്ടെത്തിയത്. തുടര്‍ന്ന് കോര്‍പറേഷന്‍ അധികൃതര്‍ തന്നെ മണ്ണന്തല പൊലീസില്‍ പരാതി നല്‍കി. വ്യാജ പെര്‍മിറ്റുണ്ടാക്കി കെട്ടിടനിര്‍മാണത്തിന് കരാറെടുത്തയാള്‍ തങ്ങളെയും ചതിക്കുകയാണെന്ന് കെട്ടിട ഉടമയും വിജിലന്‍സിന് പരാതി നല്‍കിയിരുന്നു. 32 ലക്ഷത്തോളം രൂപ ഇതുവരെ ഉടമക്ക് ചെലവായിക്കഴിഞ്ഞു. നഗരത്തിൽ നിയമം ലംഘിച്ച് പ്രവർത്തിക്കുന്നത് 50 ലേറെ ഫ്ലാറ്റുകൾ തിരുവനന്തപുരം: തീരദേശനിയമം ലംഘിച്ച് നഗരത്തിൽ 50 ലേറെ ഫ്ലാറ്റുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് വിവരം. അനധികൃത ടി.സി നമ്പറുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഫ്ലാറ്റുകളുടെ പട്ടിക കോർപറേഷൻെറ പക്കലുണ്ട്. അതുപോലെ തീരദേശനിയമം ലംഘിച്ച് നിരവധി വന്‍കിട കെട്ടിടങ്ങള്‍ക്ക് നിയമവിരുദ്ധമായി ടി.സി നല്‍കിയിട്ടുണ്ടെന്നും ആരോപണമുണ്ട്. കൊച്ചിയിലെ മരടില്‍ ഫ്ലാറ്റ് പൊളിക്കാന്‍ കോടതി ഉത്തരവിട്ടതിൻെറ പശ്ചാത്തലത്തില്‍ തലസ്ഥാന നഗരത്തിലെയും അനധികൃതമായി നിര്‍മിച്ചിട്ടുള്ള ഫ്ലാറ്റുകള്‍ കണ്ടെത്തി നടപടിയെടുക്കണമെന്ന് പ്രതിപക്ഷ കൗൺസിലർമാർ ആവശ്യപ്പെട്ടിട്ടുണ്ട്. നഗരത്തിലെ ഫ്ലാറ്റുകള്‍ അടക്കമുള്ള അനധികൃത നിര്‍മാണങ്ങളെക്കുറിച്ച് അന്വഷണം നടത്തണമെന്ന് മേയറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും നേതാക്കള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.