വൈലോപ്പിള്ളി ജന്മദിനാചരണം

തിരുവനന്തപുരം: സാംസ്കാരികവകുപ്പിൻെറ കീഴിൽ പ്രവർത്തിക്കുന്ന വൈലോപ്പിള്ളി സംസ്കൃതിഭവൻെറ നേതൃത്വത്തിൽ മഹാകവ ി വൈലോപ്പിള്ളി ശ്രീധരമേനോൻെറ 108ാമത് ജന്മദിനാചരണം സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി വിദ്യാർഥികൾക്കായി വൈലോപ്പിള്ളി കവിതകളുടെ ആലാപനമത്സരം സംഘടിപ്പിച്ചു. അനുസ്മരണസമ്മേളനം ഡോ. ജോർജ് ഓണക്കൂർ ഉദ്ഘാടനം ചെയ്തു. മലയാളത്തിൻെറ തനിമയാർന്ന ഭൂമിക കവിതകളിൽ അടയാളപ്പെടുത്തിയത് മഹാകവി വൈലോപ്പിള്ളിയാണെന്ന് അദ്ദേഹം പറഞ്ഞു. വൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാൻ വിനോദ് വൈശാഖി അധ്യക്ഷത വഹിച്ചു. കേരള ലളിതകലാഅക്കാദമി എക്സിക്യൂട്ടിവ് മെംബറും ചിത്രകാരനുമായ കാരയ്ക്കാമണ്ഡപം വിജയകുമാർ, കവയിത്രികളായ അനീസ ഇഖ്ബാൽ, എസ്. സരസ്വതി, സാമൂഹിക പ്രവർത്തകരായ എസ്.എൻ. സുധീർ, ഗീതാജോൺ, സെക്രട്ടറി എം.ആർ. ജയഗീത തുടങ്ങിയവർ സംബന്ധിച്ചു. കവിയും സാംസ്കാരിക പ്രവർത്തകനുമായ ഗിരീഷ് പുലിയൂർ വൈലോപ്പിള്ളികവിതകൾ ആലപിച്ചു. യുവകവികളായ സുമേഷ് കൃഷ്ണനും ഡി. അനിൽ കുമാറും നയിച്ച 'കന്നിക്കൊയ്ത്ത്' ചൊല്ലരങ്ങും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.