കൊല്ലം: അഷ്ടമുടി കായൽസംരക്ഷണത്തിന് പ്രകൃതിസംരക്ഷണ മുദ്രാവാക്യമുയർത്തി ബി.സി.സി കൊല്ലം രൂപതാ സംഘടിപ്പിച്ച ബിഷപ് ജെറോം ജലയാത്ര കൊല്ലം ബോട്ട് ജെട്ടിയിൽ ഡോ. ബൈജു ജൂലിയാൻ ഉദ്ഘാടനം ചെയ്തു. ജലയാത്രാസംഘം ബിഷപ് ജെറോമിൻെറ കോയിവിളയിലെ ജന്മഗൃഹം സന്ദർശിച്ച് പ്രകൃതിസംരക്ഷണ പ്രതിജ്ഞയെടുത്തു. ഫാ. ജോയി ലൂയിസ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഫാ. അരുൺ ആറാടൻ, ഷീല ആൻറണി, സിസ്റ്റർ ടെസി ആൻറണി, സജീവ് പരിശവിള, സിറോഷ് ആൻഡ്രൂസ്, ടോം ഹെൻട്രി, ആൻറണി ഉളുന്തി, റോജാ സുഗുൺ, എ.ജെ. ഡിക്രൂസ്, യോഹന്നാൻ ആൻറണി, ഡിക്സൺ മയ്യനാട്, ആൻറണി മുണ്ടയ്ക്കൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.