ഓട്ടിസം ബാധിതനായ കുട്ടി കിണറ്റിൽ മരിച്ചനിലയിൽ

നേമം: ഓട്ടിസം ബാധിച്ച എട്ടു വയസ്സുകാരനെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. നേമം ഉപനിയൂർ പൊന്നുമംഗലം ഊറ്റുകുഴി മേലെ ചെറുവിളാകം വീട്ടിൽ സീതി- സനൂജ ദമ്പതികളുടെ മകൻ അസ്വാദ് ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 10.45നോട് അടുത്താണ് വീടിന് 100 മീറ്റർ മാറി കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. അസ്വാദിനെ വൈകീട്ട് മൂന്നുമുതൽ കാണാനില്ലായിരുന്നു. ഓട്ടിസം ബാധിതനായിരുന്നു കുട്ടി. വീട്ടുകാർ നടത്തിയ തുടരന്വേഷണത്തിൽ കുട്ടിയെ കണ്ടെത്താൻ സാധിക്കാതെവന്നതോടെ ഇവർ നേമം പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം നടന്നുവരുന്നതിനിടെയാണ് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. അബദ്ധത്തിൽ കുട്ടി കിണറിൽ വീണതാകുമെന്നാണ് പ്രാഥമിക നിഗമനം. പൊലീസും ഫയർഫോഴ്സും ചേർന്ന് മൃതദേഹം പുറത്തെടുത്തു. നേമം പൊലീസ് കേസെടുത്തു. ഖൻസയാണ് അസ്വാദിൻെറ സഹോദരി. ചിത്രവിവരണം: OBIT...ASWAD (8) accidental death... Nemom.jpg അസ്വാദ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.