രാജേ​ന്ദ്രൻപിള്ളയുടെ അവയവദാനം വഴിതുറന്നത്​ അഞ്ചുപേർക്ക്​ പുതുജീവിതം

തിരുവനന്തപുരം: മസ്തിഷ്കാഘാതം മൂലം മരിച്ച ഗൃഹനാഥൻെറ അവയവങ്ങൾ അഞ്ചുപേർക്ക് നൽകിയത് പുതുജീവിതം. മസ്തിഷ്കാഘാതം മൂലം മരിച്ച കൊല്ലം കരീപ്ര ചൂരപൊയ്ക നന്ദനത്തില്‍ രാജേന്ദ്രന്‍പിള്ളയുടെ(57) കരൾ, വൃക്കകൾ, കണ്ണുകൾ എന്നിവയാണ് ദാനം ചെയ്തത്. കരള്‍ ആസ്റ്റര്‍ മെഡിസിറ്റിയിലെ രോഗിക്കും വൃക്കകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിെലയും കിംസ് ആശുപത്രിയിെലയും രോഗികള്‍ക്കും കണ്ണുകള്‍ തിരുവനന്തപുരം കണ്ണാശുപത്രിയിലേക്കും നൽകുകയായിരുന്നു. മസ്തിഷ്കാഘാതത്തെതുടർന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് രാജേന്ദ്രൻപിള്ളയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ തലച്ചോറിൻെറ പ്രവര്‍ത്തനം നിലച്ച് ശനിയാഴ്ചയാണ് മരിച്ചത്. തുടര്‍ന്ന് സര്‍ക്കാറിൻെറ മരണാനന്തര അവയവദാനങ്ങള്‍ ഏകോപിപ്പിക്കുന്ന ഏജന്‍സിയായ മൃതസഞ്ജീവനിയിലെ ഉദ്യോഗസ്ഥർ അവയവദാനത്തിൻെറ പ്രാധാന്യം രാജേന്ദ്രൻപിള്ളയുടെ കുടുംബാംഗങ്ങളെ േബാധ്യപ്പെടുത്തി. രാജേന്ദ്രൻപിള്ളയുടെ ഭാര്യ വിമലാദേവിയും മക്കളായ അമല്‍രാജും അമൃതയും അനുകൂല നിലപാടെടുത്തതോടെ അവയവദാനത്തിന് വഴിയൊരുങ്ങുകയായിരുന്നു. മൃതസഞ്ജീവനി ട്രാന്‍സ്പ്ലാൻറ് കോഓഡിനേറ്റര്‍മാരായ പി.വി. അനീഷ്, എസ്.എൽ. വിനോദ്കുമാര്‍, പ്രോജക്ട് മാനേജര്‍ ശരണ്യ എന്നിവരുടെ നേതൃത്വത്തിലാണ് അവയവദാനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.