മുമ്പെങ്ങുമില്ലാത്തവിധം ഈത്തപ്പഴങ്ങളുടെ വൈവിധ്യമാണ് ഇത്തവണത്തെ റമദാൻ വിപണിയുടെ ആകർഷണങ്ങളിലൊന്ന്. സ്വാദി ഷ്ടവും പോഷകസമൃദ്ധവുമായ വിവിധതരം ഈത്തപ്പഴങ്ങളാണ് വിപണിയിലുള്ളത്. സൗദി അറേബ്യയിലെ ബിഷ്, ഖസീം മേഖലകളിൽ നിന്നാണ് ഇന്ത്യയിലേക്ക് പ്രധാനമായും ഈത്തപ്പഴം എത്തുന്നത്. ബിഷ്‌യിലെ സഫരിയിൽ നോക്കെത്താദൂരത്തോളം വ്യാപിച്ചുകിടക്കുന്ന ഈത്തപ്പഴത്തോട്ടത്തിൽനിന്നും ശേഖരിക്കുന്ന പഴങ്ങൾ ഗുണമേന്മക്കനുസരിച്ച് തരംതിരിക്കുന്നു. മൂന്നൂറോളം ഇനങ്ങളാണ് തോട്ടത്തിൽ വിളയുന്നത്. ഇവയിൽ മുപ്പതിനം ലോകപ്രസിദ്ധമാണ്. റമദാനോടനുബന്ധിച്ച് മിക്ക ഹോട്ടലുകളും ബേക്കറികളും തങ്ങളുടെ സ്ഥാപനങ്ങളുടെ മുൻവശത്ത് പ്രത്യേക ടൻെറുകൾ കെട്ടി ഈത്തപ്പഴ വിൽപന കൊഴുപ്പിക്കുകയാണ്. കിലോക്ക് നൂറ് രൂപ മുതൽ മൂവായിരം രൂപ വില വരുന്ന അജ്‌വ ഈത്തപ്പഴം വരെ വിപണിയിൽ ലഭ്യമാണ്. ആന്ധ്രപ്രദേശിൽ നിന്നെത്തുന്ന ഇന്ത്യൻ ഈത്തപ്പഴത്തിനാണ് വിലകുറവ്. കിലോക്ക് 120 മുതൽ130 വരെയാണ് വില. ഈത്തപ്പഴങ്ങളുടെ രാജാവെന്നറിയപ്പെടുന്ന ജോര്‍ദാനില്‍ നിന്നുള്ള മെഡ്‌ജോള്‍, സഊദി ഷുക്കാറി, കുതിരി, അമ്പര്‍ തുടങ്ങിയവയും മാര്‍ക്കറ്റിലുണ്ടെങ്കിലും വില കൂടുതലുള്ളതിനാല്‍ ആവശ്യക്കാര്‍ കുറവാണ്. മഷ്‌റൂഖ്, മബ്‌റൂം, സുക്കരി, ഖലാസ്, ബർഹി, സഫരി, വന്നാന, നബ്സഫ് തുടങ്ങി വിവിധ ഇനം ഈത്തപ്പഴങ്ങൾ സൗദി അറേബ്യയിൽനിന്ന് എത്തുമ്പോൾ ഇറാൻ, ഒമാൻ, നൈജീരിയ എന്നിവിടങ്ങളിൽ നിന്നായി കിമിയ, തുനീഷ്യ, ബരാരി, ഫർദ്, മറിയാമി, ക്ലാസിക്, മബ്‌റൂഖ്, റുക്സാന തുടങ്ങിയവയും എത്തുന്നു. സൗദി അറേബ്യയിലെയും ഇറാനിലെയും ഈത്തപ്പഴങ്ങൾക്കാണ് റമദാൻ കാലത്ത് ഏറെ ആവശ്യക്കാരെന്ന് കച്ചവടക്കാർ പറയുന്നു. പള്ളികളിലെ ഇഫ്ത്താറുകൾക്കാണ് ഇവ കൂടുതലായി വിറ്റ് പോകുന്നത്. അച്ചാര്‍, പായസം, ഹലുവ, കേക്ക് തുടങ്ങിയവയുണ്ടാക്കാനും ഈത്തപ്പഴങ്ങള്‍ വാങ്ങുന്നവരും ഏറെയാണെന്ന് കച്ചവടക്കാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.