തിരുവനന്തപുരം: ഒന്നുമുതൽ പത്ത് വരെ ക്ലാസുകളിൽ അധ്യാപകരാകാൻ അധികയോഗ്യതയായി ഗവൺമൻെറ് നിശ്ചയിച്ച കേരള ടീച്ചർ എ ലിജിബിലിറ്റി ടെസ്റ്റ് (കെ.ടെറ്റ്) പാസാകുന്നതിൽനിന്ന് സർവിസിലുള്ളവരുടെ നിലവിലുള്ള കാലാവധി നീട്ടുന്നതിന് സർക്കാർ അടിയന്തരനടപടി സ്വീകരിക്കണമെന്ന് കേരള അറബിക് മുൻഷീസ് അസോസിയേഷൻ (കെ.എ.എം.എ) സംസ്ഥാന സെക്രേട്ടറിയറ്റ് ആവശ്യപ്പെട്ടു. 2012-13 അധ്യയനവർഷം മുതൽ സർവിസിൽ കയറിയ സ്കൂൾ അധ്യാപകർ കെ.ടെറ്റ് നേടണമെന്നും 2019 മാർച്ചിന് മുമ്പ് യോഗ്യത നേടണമെന്നുമാണ് ഉത്തരവ്. 2016 വരെ സർവിസിലുള്ളവരെയെല്ലാം കെ.ടെറ്റ് അധിക യോഗ്യതയിൽനിന്ന് ഒഴിവാക്കുകയും അതിന് ശേഷം 2018-19 വരെ സർവിസിൽ കയറിയവർക്ക് കെ.ടെറ്റ് പരീക്ഷ പാസാകാൻ അഞ്ച് വർഷം കൂടി സാവകാശം നൽകി ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്യണം. കെ.ടെറ്റ് യോഗ്യത നേടിയതിന് ശേഷം ഏഴ് വർഷത്തിനകം സർവിസിൽ കയറിയില്ലായെങ്കിൽ വീണ്ടും യോഗ്യത പരീക്ഷ വിജയിക്കണമെന്ന കരിനിയമം പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് എ.എ. ജാഫർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം. തമീമുദ്ദീൻ ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.