മാധവമേനോ​െൻറ നിര്യാണത്തിൽ അനുശോചിച്ചു

മാധവമേനോൻെറ നിര്യാണത്തിൽ അനുശോചിച്ചു തിരുവനന്തപുരം: നിയമവിദ്യാഭ്യാസ മേഖലക്ക് ദിശാബോധം പകർന്ന വ്യക്തിയായിര ുന്നു പ്രഫ. എൻ.ആർ. മാധവമേനോനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിയമവിദ്യാഭ്യാസത്തെ അദ്ദേഹം നവീകരിച്ചു. നിയമത്തിലുള്ള അഗാധമായ പാണ്ഡിത്യം ലളിതമായ ഭാഷയിൽ പകർന്നുകൊടുക്കാൻ മാധവമേനോന് സാധിച്ചു. എല്ലാ മലയാളികൾക്കും അഭിമാനിക്കാവുന്ന നേട്ടങ്ങളാണ് നിയമരംഗത്ത് അദ്ദേഹം ഉണ്ടാക്കിയത്. കേരളത്തിൽ അഭിഭാഷകർക്ക് പരിശീലനം നൽകാനുള്ള ഒരു സ്ഥാപനവുമായി ബന്ധപ്പെട്ട് ജീവിതാവസാനം വരെ നിയമമേഖലയിൽ സജീവമായിരുന്നു മാധവമേനോനെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. ഇന്ത്യയിൽ നിയമപഠനത്തിന് ദിശാബോധം നൽകുകയും ദേശീയ നിയമസർവകലാശാലകളടക്കം നിരവധി സ്ഥാപനങ്ങൾ ആരംഭിക്കുകയും അവയുടെയെല്ലാം സാരഥ്യം വഹിക്കുകയും ചെയ്ത ആളായിരുന്നു മാധവമേനോനെന്ന് മന്ത്രി എ.കെ. ബാലൻ അനുസ്മരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.