തിരുവനന്തപുരം: വനിത ഐ.പി.എസുകാരിയെ ആക്രമിച്ച് മാല മോഷ്ടിക്കാന്‍ ശ്രമിച്ച് ദിവസങ്ങള്‍ കഴിയുന്നതിന് മുമ്പ് നഗര ത്തില്‍ വീണ്ടും മാലമോഷണം. ഒരു മണിക്കൂറിനിടെ രണ്ട് സ്ഥലത്താണ് ബൈക്കിലെത്തി മാലപൊട്ടിച്ച് കടന്നത്. രണ്ട് മോഷണത്തിന് പിന്നിലും ഒരാള്‍ തന്നെയാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ബുധനാഴ്ച രാവിലെ പതിനൊന്നോടെ പാപ്പനംകോട് ശ്രീരാഗം ഇടവഴിയിലാണ് ആദ്യസംഭവം. പതിനൊന്നേമുക്കാലോടെ കോട്ടക്കകത്തായിരുന്നു രണ്ടാമത്തെ മോഷണം. പത്മനാഭസ്വാമി ക്ഷേത്രം പടിഞ്ഞാറെ നടക്കും വാഴപ്പള്ളിക്കും ഇടയില്‍ മണക്കാട് ശ്രീവരാഹം ടി.സി 40/885ല്‍ രാജലക്ഷ്മിയുടെ (65) മാലയാണ് മോഷണം പോയത്. താലിയുൾപ്പെടെ ആറ് പവനാണ് നഷ്ടമായത്. നേമത്ത് മോഷണം നടത്തിയ ആളുടെ അതേ രൂപവും വേഷവുമുള്ള ആളെയാണ് കോട്ടയക്കകത്തും കണ്ടതെന്ന് പൊലീസ് പറയുന്നു. പാപ്പനംകോട് മോഷണം നടന്നതിന് സമീപത്തെ സി.സി.ടി.വിയില്‍നിന്ന് മോഷ്ടാവ് ബൈക്കില്‍ പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. കോട്ടക്കകത്തെയും വിവിധ സി.സി ടി.വി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. സംഭവത്തിൽ നേമം, ഫോര്‍ട്ട് പൊലീസ് സ്‌റ്റേഷനുകളില്‍ കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.