തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമവകുപ്പിൻെറ കീഴിൽ പ്രവർത്തിക്കുന്ന കോച്ചിങ് സൻെറർ േഫാർ മൈനോറിറ്റി യൂത്ത് തിരുവനന്തപുരം കേന്ദ്രത്തിൽ അധ്യാപകരുടെ ഒഴിവുണ്ട്. പി.എസ്.സി, യു.പി.എസ്.സി മത്സര പരീക്ഷകൾക്ക് മാത്തമാറ്റിക്സ്, മൻെറൽ എലിബിറ്റി, കേരള ഹിസ്റ്ററി, ബയോളജി തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകൾ കൈകാര്യം ചെയ്യുന്നതിന് പി.ജി യോഗ്യതയുള്ള പരിചയസമ്പന്നരായ അധ്യാപകരിൽനിന്നുമാണ് അപേക്ഷ ക്ഷണിക്കുന്നത്. പൂരിപ്പിച്ച അപേക്ഷയും ബയോഡാറ്റയും താഴെപറയുന്ന വിലാസത്തിൽ 20ന് മുമ്പ് എത്തിക്കണം. പ്രിൻസിപ്പൽ, കോച്ചിങ് സൻെറർ ഫോർ മൈനോറിറ്റി യൂത്ത്, സമസ്ത ജൂബിലി മെമ്മോറിയൽ സൗധം, ഒന്നാംനില, എസ്.എസ്. കോവിൽ റോഡ്, മേലേതമ്പാനൂർ, തിരുവനന്തപുരം -695001. ഫോൺ: 0471 2337376, 9633414715. സൗജന്യ നീറ്റ് റിപ്പീറ്റർ ക്ലാസ് തിരുവനന്തപുരം: കവടിയാർ ആസ്ഥാനമായി പ്രവർത്തിക്കുന്ന നവ്യ കരിയർ ഇൻസ്റ്റിറ്റ്യൂട്ട് സൗജന്യ നീറ്റ് റിപ്പീറ്റർ ക്ലാസ് സംഘടിപ്പിക്കുന്നു. പ്ലസ് ടുവിന് 80 ശതമാനത്തിൽ കൂടുൽ മാർക്ക് നേടിയ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കായാണ് ക്ലാസ്. കുടുംബം വാർഷിക വരുമാനം ആറു ലക്ഷം രൂപയിൽ കവിയാൻ പാടില്ല. സംസ്ഥാനത്ത് വിവിധ എൻട്രൻസ് കോച്ചിങ് സൻെററുകളിൽ പരിശീലനം നൽകുന്ന ഒരുസംഘം അധ്യാപകരുടെ നേതൃത്വത്തിൽ രാജസ്ഥാൻ കോട്ടയിലെ അലൻ കരിയർ ഇൻസ്റ്റിറ്റ്യൂട്ടിൻെറ സഹായത്തോടെയാണ് പരിശീലനം നൽകുന്നത്. ജില്ലയിൽ 120 കുട്ടികൾക്കാണ് അവസരം. കവടിയാർ സാൽവേഷൻ ആർമി യൂത്ത് സൻെററിൽ വെച്ചാണ് പരിശീലനം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്. ഫോൺ: 0471 2723237, 9188553794, 9447433794.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.