ആറ്റിങ്ങല്‍: ആറ്റിങ്ങലിലും സമീപമേഖലകളിലും എസ്.എസ്.എല്‍.സിക്ക് മികച്ച വിജയം. അയിലം ഗവ. ഹൈസ്‌കൂള്‍ ഈ വര്‍ഷവും നൂറ ുശതമാനം വിജയം നിലനിര്‍ത്തി. അഞ്ചുകുട്ടികള്‍ക്ക് എല്ലാവിഷയത്തിനും എ പ്ലസുണ്ട്. തുടര്‍ച്ചയായ നാലാംവര്‍ഷമാണ് ഈ സ്‌കൂള്‍ നൂറുശതമാനം വിജയം സ്വന്തമാക്കുന്നത്. ആറ്റിങ്ങല്‍ ഗവ. ജി.എച്ച്.എസ്.എസിന് 99.31 ശതമാനമാണ് വിജയം. 96 കുട്ടികള്‍ എല്ലാവിഷയത്തിനും എ പ്ലസ് നേടി. ആകെ 436 കുട്ടികള്‍ പരീക്ഷയെഴുതിയതില്‍ 433 പേര്‍ വിജയിച്ചു. ആറ്റിങ്ങല്‍ ഗവ. ബി.എച്ച്.എസ്.എസിന് 93 ശതമാനം വിജയമുണ്ട്. 34 കുട്ടികള്‍ എല്ലാവിഷയത്തിനും എ പ്ലസ് നേടി. ആകെ 293 പേര്‍ പരീക്ഷയെഴുതി. 287 പേര്‍ വിജയിച്ചു. അവനവഞ്ചേരി ഗവ. ഹൈസ്‌കൂളിന് 97 ശതമാനമാണ് വിജയം. 52 കുട്ടികള്‍ എല്ലാവിഷയത്തിനും എ പ്ലസ് നേടി. 263 കുട്ടികള്‍ പരീക്ഷയെഴുതിയ സ്‌കൂളില്‍ 254 പേര്‍ വിജയിച്ചു. ഇളമ്പ ഗവ. ഹയർ സെക്കന്‍ഡറി സ്‌കൂളില്‍ 99.27 ശതമാനം വിജയമുണ്ട്. 39 കുട്ടികള്‍ക്ക് എല്ലാവിഷയത്തിനും എ പ്ലസ് ലഭിച്ചു. 274 കുട്ടികള്‍ പരീക്ഷയെഴുതിയപ്പോള്‍ 272 പേര്‍ വിജയിച്ചു. ആറ്റിങ്ങല്‍ മണ്ഡലത്തിലെ സ്‌കൂളുകളില്‍ നിന്ന് എസ്.എസ്.എല്‍.സിക്ക് വിജയിച്ച കുട്ടികളെ ബി. സത്യന്‍ എം.എല്‍.എയും നഗരസഭ ചെയര്‍മാന്‍ എം. പ്രദീപും അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.