തിരുവനന്തപുരം: പ്രിയദര്‍ശിനി ഇൻസ്റ്റിറ്റ്യൂട്ട്, കോളജ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ് എന്നീ ഡിപ്പാര്‍ ട്ട്മൻെറുകളുടെ സംയുക്താഭിമുഖ്യത്തില്‍ . 'ഫാര്‍മസിസ്റ്റ്- ആരോഗ്യത്തിലേക്കുള്ള സുരക്ഷിത കരങ്ങള്‍' വിഷയത്തെ അടിസ്ഥാനമാക്കി നടന്ന ശാസ്ത്രസമ്മേളനം മെഡിക്കല്‍ വിദ്യാഭ്യാസ ജോയൻറ് ഡയറക്ടര്‍ ഡോ. കെ. ശ്രീകുമാരി ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ കോളജിലെ പഴയ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു അധ്യക്ഷതവഹിച്ചു. മെഡിക്കല്‍ കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. എം. സബൂറാബീഗം, പ്രിയദര്‍ശിനി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ഫാത്തിമാ ബീവി, ഗവ. ഫാര്‍മസി കോളജ് മേധാവി ഡോ. വി. പത്മജ, എ.ജെ കോളജ് ഓഫ് ഫാര്‍മസി പ്രിന്‍സിപ്പല്‍ ഡോ. സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. നാന്നൂറിലധികം ഫാര്‍മസി വിദ്യാർഥികള്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.