പെട്രോൾ പമ്പുകളിൽ പൊലീസ്​ സംരക്ഷണം ഉറപ്പാക്കണം -​െഎ.എൻ.ടി.യു.സി

തിരുവനന്തപുരം: സംസ്ഥാനത്തെ പെട്രോൾ പമ്പുകളിൽ അക്രമവും മോഷണശ്രമവും വർധിച്ചുവരുന്നതായി ഒാൾ കേരള പെട്രോൾ പമ്പ് വർക്കേഴ്സ് യൂനിയൻ (െഎ.എൻ.ടി.യു.സി). പൊതുജനങ്ങൾക്കും ജീവനക്കാർക്കും സുരക്ഷ ഉറപ്പക്കാൻ പൊലീസ് സഹായം ലഭ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യൂനിയൻ ജനറൽ ബോഡി യോഗം സംസ്ഥാന പ്രസിഡൻറ് തമ്പാനൂർ രവി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി നൗഷാദ് കായ്പാടി അധ്യക്ഷതവഹിച്ചു. േജാൺ ജി. കൊട്ടറ, ആനാട് ഷഹീദ്, ശ്രീകണ്ഠൻ കാച്ചാണി, സുജാതൻ, ഹുമയൂൺ കബീർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.